മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. താരം ഇതുവരെ മലയാളസിനിമകളിൽ ഒന്നും തന്നെ അവശേഷിച്ചിട്ടില്ല. എങ്കിലും ഒരു മലയാളി താരത്തെക്കാൾ വലിയ സ്വീകാര്യത ആണ് താരത്തിനു ലഭിച്ച വരുന്നത്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്.
കഴിഞ്ഞ ദിവസം താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ നിന്ന് എടുത്ത ചിത്രങ്ങൾ ആയിരുന്നു ഇത്. ശിൽപാ റെഡി, വാസുകി എന്നീ സുഹൃത്തുക്കൾക്കൊപ്പം ആണ് താരം ഗോവയിൽ എത്തിയത്. ഇവിടെനിന്നും വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പകർത്തിയത്. ഇത് താരം തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തു.
അതേസമയം താരം ഒരു വർഷത്തിനു മുൻപ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ 13 മാസങ്ങൾക്ക് മുൻപ് താരം മാലിദ്വീപിൽ സന്ദർശനം നടത്തിയിരുന്നു. ഭർത്താവ് നാഗചൈതന്യയുടെ ഒപ്പമായിരുന്നു താരം ഇവിടെ എത്തിയത്. നിരവധി ഗ്ലാമർ ചിത്രങ്ങൾ താരം ഇവിടെനിന്നും പങ്കുവച്ചിരുന്നു. എന്നാൽ ബിക്കിനി ചിത്രങ്ങൾ ഒന്നും തന്നെ താരം പങ്കുവെക്കുവാൻ തയ്യാറായില്ല. അന്നത്തെ ഒരു ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ കണ്ടോ?
“സോറി ഗയ്സ്, നോ ബിക്കിനി ഫോട്ടോ ഷൂട്ട്” എന്നായിരുന്നു താരം നടത്തിയ ക്യാപ്ഷൻ. ഇപ്പോൾ നടിയുടെ ഈ മാറ്റത്തിന് കാരണം എന്താണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരുപക്ഷേ ഡിവോഴ്സ് ആയതു ആവാം കാരണമെന്നാണ് പ്രേക്ഷകർ അനുമാനിക്കുന്നത്. സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ കാരണം സാമന്തയുടെ ഇഷ്ടത്തിന് ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ നാഗചൈതന്യ അനുവദിക്കുന്നില്ല എന്നതാണ് കാരണം എന്ന തരത്തിൽ ഒരു അഭ്യൂഹമുണ്ടായിരുന്നു. ഇത് ശരി വെക്കുന്നത് ആണ് ഇപ്പോൾ സാമന്തയുടെ ഈ നിലപാട് മാറ്റം. എന്തായാലും ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്. തൽക്കാലം നമ്മൾ അത്രയും അറിഞ്ഞാൽ മതിയല്ലോ!