സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ് – സലീംകൂമാര്‍

ഹാസ്യ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സലീംകുമാര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളിലൂടെയാണ് നടന്‍ മോളിവുഡില്‍ തിളങ്ങിയത്. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായി മാറിയിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സീരിയസ് റോളുകളും തനിക്ക് ചെയ്യാനാകുമെന്ന് നടന്‍ തെളിയിച്ചിരുന്നു. തുടര്‍ന്ന് സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രവും നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.തുടര്‍ന്ന് സീരിയസ് റോളുകള്‍ക്കൊപ്പം തന്നെ ഹാസ്യവേഷങ്ങളിലും സലീംകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. അതേസമയം ദേശീയ അവാര്‍ഡിന് ശേഷം സംഭവിച്ചൊരു കാര്യത്തെ കുറിച്ച്‌ സലീംകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കളെ കിട്ടിയെന്ന് നടന്‍ പറയുന്നു.

സിനിമയില്‍ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നു ഏത് വരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ ഒരാള്‍ ഒരു ലൊക്കേഷനില്‍ വന്നു, ഈ ലൊക്കേഷനില്‍ വന്ന ആള് അവിടെ തല കറങ്ങി വീണു. അവിടെ ഇരുന്ന നടന്‍ എഴുന്നേറ്റ് ചെന്ന് അയാളെ വെളളം തളിപ്പിച്ച്‌ എന്താ എന്ന് ചോദിക്കുന്നു. അയാള്‍ ആഹാരം കഴിച്ചിട്ടില്ല. ഫുഡ് കൊടുക്കാന്‍ പറയുന്നു. അകത്ത് കൊണ്ട് പോയി ഫുഡ് കൊടുക്കാന്‍ പറയുന്നു. എന്താണ് സംഭവം അയാള്‍ കാര്യം പറയുന്നു.

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് അപ്പോള്‍ നടന്‍ പറയുന്നു. ശരി ഞാന്‍ സംവിധായകന്റെ അടുത്ത് പറഞ്ഞു ഒരു വേഷം വാങ്ങി തരം അങ്ങനെ അവര്‍ നല്ല കൂട്ടാകുന്നു. പക്ഷേ അയാള്‍ അവസരം വാങ്ങിക്കൊടുത്ത നടന്‍ അയാളുടെ തോള് വരെ വളരാന്‍ സമ്മതിക്കും പക്ഷേ അതിന് മുകളില്‍ വന്നാല്‍ ആ നടന്‍ അയാള്‍ക്ക് ശത്രുവാകും. സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ് സലീംകൂമാര്‍ പറഞ്ഞു. മുന്‍പ് അഭിനയ ത്തിരക്കുകള്‍ക്കിടെയിലും സംവിധായകനായും സലീംകുമാര്‍ തിളങ്ങിയിരുന്നു. കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നീ ചിത്രങ്ങളായിരുന്നു സലീംകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്‌.