Film News

മറ്റേ കുട്ടി ഒന്നും ചെയ്തില്ല, സിനിമാ താരം ആയതുകൊണ്ട് മാത്രമാണ് കലാതിലകം ലഭിച്ചത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമ്പിളി ദേവി. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് താരം സിനിമയുടെ രംഗത്തെത്തുന്നത്. മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു അമ്പിളി ദേവി. എങ്കിലും സീരിയൽ മേഖലയിലൂടെ ആണ് താരം കൂടുതൽ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. നിരവധി സീരിയലുകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിക്കുവാൻ ഈ താരത്തിന് അവസരം ലഭിച്ചു.

- Advertisement -

ലോവൽ എന്നാണ് അമ്പിളി ദേവിയുടെ ആദ്യ ഭർത്താവിൻറെ പേര്. സിനിമ സീരിയൽ മേഖലയിൽ തന്നെയാണ് ഇദ്ദേഹവും പ്രവർത്തിക്കുന്നത്. ക്യാമറമാൻ ആണ് ഇദ്ദേഹം. ഇരുവർക്കും ഈ വിവാഹത്തിൽ അമർനാഥ് എന്ന് പേരുള്ള ഒരു ആൺകുട്ടി ഉണ്ട്. പിന്നീട് ആയിരുന്നു ഇരുവരും വിവാഹമോചിതർ ആവുന്നത്. സീരിയൽ താരം ആദിത്യനാണ് തങ്ങളുടെ ജീവിതം തകർത്തത് എന്ന് ആരോപിച്ചുകൊണ്ട് ലോവൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

പിന്നീട് ആയിരുന്നു അമ്പിളിദേവി ആദിത്യനെ വിവാഹം ചെയ്യുന്നത്. സീരിയൽ മേഖലയിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ആയിരുന്നു ഇരുവരും പിന്നീട് നയിച്ചത്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാർ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ വിഷു ആഘോഷങ്ങൾക്ക് അമ്പിളി ദേവി പങ്കുവെച്ച ചിത്രങ്ങളിലൊന്നും തന്നെ ആദിത്യൻ ഇല്ലായിരുന്നു. ഇതിൽ നിന്നും തന്നെ പ്രേക്ഷകർക്ക് ഇവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന സൂചനകൾ ലഭിച്ചു. പിന്നീട് അമ്പിളിദേവി തന്നെ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചു – കാര്യമറിയാതെ സൂര്യൻ സ്വർണതാമരയെ കൈവെടിയാൻ ഒരുങ്ങുന്നു എന്ന ഗാനമായിരുന്നു അമ്പിളിദേവി പങ്കുവെച്ചത്.

ഇതോടെ ഇവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന കാര്യം ഉറപ്പായി. പിന്നീട് ഇരുവരും വിവാഹമോചിതർ ആകുവാൻ പോവുകയാണ് എന്ന വാർത്ത ഔദ്യോഗികമായി പുറത്തു വന്നു. അമ്പിളി ദേവിക്ക് ദിവസവും ഒരു നെറ്റ് കോൾ വരുമായിരുന്നു എന്നും അത് വരുമ്പോൾ അമ്പിളി ദേവിയും അവരുടെ അമ്മയും അസ്വസ്ഥരാകുമായിരുന്നു എന്നും ആരോപിച്ചു കൊണ്ട് ആദിത്യൻ രംഗത്തെത്തി. എന്നാൽ ഇത് ഒരു ആരാധകൻ മാത്രമാണ് എന്നായിരുന്നു അമ്പിളിദേവി നൽകിയ വിശദീകരണം. ഇപ്പോൾ ഈ വിഷയത്തിൽ ദിവസവും ഓരോരോ വിവാദങ്ങൾ പൊട്ടി മുളച്ചു കൊണ്ടിരിക്കുകയാണ്.

ദിവസവും അമ്പിളി ദേവിക്ക് പിന്തുണയുമായി ധാരാളം ആളുകളാണ് എത്തുന്നത്. ഇപ്പോൾ നടി നവ്യ ആണ് അമ്പിളി ദേവിയെ പിന്തുണച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. കേവലം സിനിമാ മേഖലയിൽ നിന്നുമുള്ള സൗഹൃദമല്ല ഇവർ തമ്മിൽ. ഇരുവരും കലോത്സവ വേദികളിലൂടെ ആണ് ഉയർന്നുവരുന്നത്. അന്നുമുതൽ ഇവർ പരിചയമുണ്ടായിരുന്നു. എന്നാൽ അത് അത്ര നല്ല സൗഹൃദം അല്ലായിരുന്നു.

ഇരുവരും ഒരേ വർഷമാണ് കലോത്സവ വേദികളിൽ മത്സരിക്കുന്നത്. ആ വർഷം കലാ തിലകമായിരുന്നത് അമ്പിളിദേവി ആയിരുന്നു. അമ്പിളി ദേവിക്ക് എതിരെ നവ്യാനായർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ച ആയിരുന്നു. ഗുരുതര ആരോപണങ്ങൾ ആയിരുന്നു നവ്യനായർ അമ്പിളി ദേവിക്കെതിരെ ഉന്നയിച്ചത്. എന്നാൽ കലോത്സവവേദികളിൽ ഇതെല്ലാം പതിവാണ്. വിദ്യാർഥികളും മാതാപിതാക്കളും പരസ്പരം കൊമ്പുകോർക്കുന്നത് ആദ്യമായിട്ട് അല്ലായിരുന്നു.

അമ്പിളി ദേവി ആ സമയം ബാലതാരമായി തിളങ്ങി നിൽക്കുന്ന ഒരു വ്യക്തി ആയിരുന്നു. അതുകൊണ്ടു മാത്രമാണ് അമ്പിളിദേവി കലാതിലകമായത് എന്നും അമ്പിളിദേവി ഒന്നും ചെയ്തിട്ടില്ല എന്നും ആരോപിച്ചുകൊണ്ട് നവ്യനായർ രംഗത്തെത്തി. നവ്യ നായർ മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരയുകയായിരുന്നു. ഇത് പിറ്റേദിവസത്തെ പത്രങ്ങളിലും ചാനലുകളിലും വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ നവ്യ നായർ തന്നെയാണ് അമ്പിളി ദേവിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.

Athul

Share
Published by
Athul

Recent Posts

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

24 mins ago

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

4 hours ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

10 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

11 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

22 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

22 hours ago