Categories: featured

അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ; സാധികയുടെ പേര് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നതായി പരാതി

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. പലപ്പോഴും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നടി കൂടിയാണ് സാധിക. എന്നാല്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെയാണ് താരം മുന്നോട്ട് പോവുന്നത്. മാത്രമല്ല അഭിനയത്തില്‍ എന്ത് വിട്ടുവീഴ്ച്ചക്കും തെയ്യാറാണെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് വൈറലാവുന്നത്. തന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടിയെടുക്കുന്നത് തന്റെ ശ്രദ്ധിയില്‍പ്പെട്ടെന്നും , അത് താന്‍ അല്ലെന്നും നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം വന്നാല്‍ താന്‍ ഉത്തരവാദി ആയിരിക്കില്ല എന്ന് അറിയിച്ചാണ് നടി രംഗത്തെത്തിയത്. ഇതൊരു മുന്നറിയിപ്പായാണ് സാധിക പറഞ്ഞത്.

- Advertisement -


നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിയിലെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്‌ഫോംമിലോ ഞാന്‍ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്‌ഫോംമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.
പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാന്‍സ് നല്‍കാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാന്‍ സാധിച്ചിട്ടുണ്ട് അതില്‍ പലതും സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ആണ്.

എന്റെ പ്രൊഫൈല്‍ ഞാന്‍ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷന്‍സിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങള്‍ക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്. ഞാന്‍ ഒരാള്‍ക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാന്‍സ് ഓഫര്‍ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരില്‍ ആരെങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാന്‍ ഇടയായിട്ടുണ്ട്. അതില്‍ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല , ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും.

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെര്‍സ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ, എന്നാണ് താരം ഫേസ് ബുക്കില്‍ കുറിച്ചത്.

 

Anusha

Recent Posts

മദ്യലഹരിയിൽ ഭർത്താവിനെ കെട്ടിയിട്ട് അടിച്ചു.ഭർത്താവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി

ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം…

1 hour ago

ഇനി സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി താരം.സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഭാമ

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ഭാമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്…

2 hours ago

ഒടുവിൽ സാബുമോൻ എത്തുന്നു.പണി വരുന്നത് ജാസ്മിനും ജിന്റോയ്ക്കും.കാരണം ഇതാണ്

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം.…

2 hours ago

നടി സായി പല്ലവി മുസ്‍‌ലിം.പ്രചരണം വ്യാജം .തെളിവുകൾ ഇതാണ്

പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി.രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ…

3 hours ago

തനിക്കെതിരെ കേസെടുക്കാൻ കോടതിക്ക് അധികാരമില്ല.ഇത് പച്ചകള്ളം.ഇങ്ങനെ മേയർ പറഞ്ഞിട്ടില്ല.വാസ്തവം ഇതാണ്

മേയറും ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടെ തനിക്കെതിരെ കേസെടുക്കാൻ…

4 hours ago

എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി.വസ്ത്ര മാറ്റത്തിന്റെ കാരണം ഇതാണ്

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി അനാർക്കലി മരക്കാർ.ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള…

4 hours ago