Kerala News

മതേതര വിവാഹം പ്രോത്സാഹിപ്പിക്കണം, നിര്‍ബന്ധിക്കരുത്; പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സച്ചിനും ആര്യയും

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് സച്ചിന്‍ ദേവ് എംഎല്‍എയും തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും. പ്രണയ വിവാഹമാണെങ്കിലും വീട്ടുകാരും പാര്‍ട്ടിയും അറിഞ്ഞുകൊണ്ടാണ് വിവാഹ തീരുമാനം എടുത്തത് എന്നും സച്ചിനും ആര്യയും പറയുന്നു. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. രക്ഷിതാക്കളെപോലെയാണ് നേതാക്കള്‍ സംസാരിച്ചത്. പാര്‍ട്ടി അനുമതിയെന്നത് മാധ്യമ വ്യാഖ്യാനമാണെന്നും അവര്‍ പറഞ്ഞു.

- Advertisement -

പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ വീട്ടില്‍ സംസാരിക്കാമെന്ന് സച്ചിന്‍ ദേവാണ് പറഞ്ഞതെന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ആദ്യം ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിന്‍ വീട്ടില്‍ വരുകയും ചെയ്തുവെന്നും ആര്യ പറഞ്ഞു. ഇക്കാര്യമെല്ലാം നടന്നത് ആര്യ തിരുവനന്തപുരം മേയര്‍ ആവുന്നതിന് മുമ്പാണെന്നും സച്ചിന്‍ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാനുള്ള താത്പര്യത്തെ കുറിച്ച് ആര്യയുടെ വീട്ടുകാരെ അറിയിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കിയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ നിര്‍ബന്ധിക്കരുതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു.

 

Rathi VK

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

7 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

7 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

8 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

8 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

8 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

9 hours ago