Film News

മീര ജാസ്മിന്‍ അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ പറയുന്നത് കേട്ടു;സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാള സിനിമയില്‍ വലിയൊരു സ്ഥാനം ഈ നടിക്ക് നേടിക്കൊടുത്തതില്‍ ഈ സംവിധായകന് വലിയൊരു പങ്കുണ്ട്. രണ്ടുപേരും ഇതേക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മകള്‍ എന്ന സിനിമയിലൂടെയാണ് മീര തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ സത്യന്‍ അന്തിക്കാട് മീരയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്.

- Advertisement -

മീര അഹങ്കാരിയാണ് അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതയുള്ള നടിയാണ് മീര. നമ്മള്‍ അങ്ങോട്ട് എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് മീര നമ്മളോട് തിരിച്ചു നില്‍ക്കുക. എന്റെ സിനിമയിലേക്ക് മീര വരുന്നു എന്ന് പറയുമ്പോള്‍ എന്റെ കുടുംബത്തിലെ ഒരു കുട്ടി ആയിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ അതുപോലെയാണ് അവരെ സ്‌നേഹിക്കുന്നത് , അത് എനിക്ക് മീര തിരിച്ചു തരുന്നു.


മീര ജാസ്മിന്റെ പേഴ്‌സണല്‍ പ്രശ്‌നങ്ങളിലേക്ക് ഒന്നും ഞാന്‍ കയറാറില്ല . അഭിനേതാക്കള്‍ സെറ്റില്‍ വരുമ്പോള്‍ അവര്‍ ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ചെ നമ്മള്‍ ചിന്തിക്കേണ്ടത് ഉള്ളൂ. മകള്‍ എന്ന സിനിമയില്‍ മീര വന്നാല്‍ നന്നായിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മീരയെ കോണ്‍ടാക്ട് ചെയ്യുന്നത്. ആ സമയത്ത് ദുബായിലായിരുന്നു മീര. സിനിമ ഇപ്പോള്‍ എന്റെ മീഡിയ അല്ല , പക്ഷേ സത്യന്‍ അങ്കിള്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ല എന്നായിരുന്നു അപ്പോള്‍ മീര പറഞ്ഞത്.


അങ്ങനെ വളരെ സന്തോഷത്തോടെ അവര്‍ വന്നു, ഭംഗിയായി ചെയ്ത ഷൂട്ടിംഗ് തീര്‍ന്നു ഉടനെ തിരിച്ചു പോവുകയും ചെയ്തു സത്യന്‍ അന്തിക്കാട് പറഞ്ഞു.

 

Anusha

Recent Posts

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

19 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

6 hours ago