ലോകത്തിൽ തന്നെ ഏറ്റവും ജനപ്രീതിയാർജിച്ച പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകൾ പിന്നിട്ടുകഴിഞ്ഞു. സൂപ്പർ താരം സൽമാൻ ഖാൻ ആണ് ഹിന്ദി പതിപ്പിൽ അവതാരകയായി എത്തുന്നത്. സണ്ണിലിയോൺ അടക്കമുള്ള താരങ്ങൾ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്നത് ഈ പരിപാടിയിലൂടെ ആണ്.
തമിഴ് പതിപ്പ് ഇപ്പോൾ നാലാം സീസണിൽ ഓടി കൊണ്ടിരിക്കുകയാണ്. ഉലകനായകൻ കമൽഹാസൻ ആണ് ബിഗ് ബോസ് തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത്. നാലാം സീസൺ രണ്ടാഴ്ചയ്ക്കുള്ളിൽ കഴിയാൻ ഇരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന മലയാളം പതിപ്പ് മൂന്നാം സീസണിലേക്ക് കടക്കുകയാണ്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടൻ ടോവിനോ തോമസ് കഴിഞ്ഞ ആഴ്ച നിർവഹിക്കും.
ഇപ്പോൾ ഹിന്ദി പതിപ്പിൽ നിന്നുമുള്ള വിശേഷങ്ങളാണ് ട്വിറ്ററിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സീരിയൽ നടി ആണ് റുബീന ദിലൈക്. ഇപ്പോൾ ഇവരുടെ കയ്യിൽ കയറി പിടിച്ച മറ്റൊരു താരത്തെ ഭീഷണിപ്പെടുത്തുകയാണ് ഭർത്താവ് കൂടിയായ അഭിനവ് ശുക്ല. എയ്ജാസ് എന്ന് മത്സരാർത്ഥിയാണ് ഇത്തരത്തിൽ സീരിയൽ നടിയുടെ കയ്യിൽ കയറിപ്പിടിച്ചത്.
ഭക്ഷണം പങ്കുവെക്കുന്നതിനെ സംബന്ധിച്ചു റുബീനയും മറ്റൊരു മത്സരാർത്ഥിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് റൂബീനയെ പിടിച്ചു മാറ്റുന്നതിന് വേണ്ടി ഐജാസ് റുബീനയുടെ കയ്യിൽ പിടിച്ചു വലിച്ചത്. “എൻറെ അനുവാദമില്ലാതെ എൻറെ ദേഹത്ത് തൊടരുത്” – ഉടൻതന്നെ റുബീന പൊട്ടിത്തെറിച്ചു. ഇത് കേട്ട ഉടനെ തന്നെ ഭർത്താവ് അഭിനവ് അവിടെ എത്തുകയും തൻ്റെ ഭാര്യയുടെ അടുത്തു നിന്നും വിട്ടുനിൽക്കാൻ താരത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും ഈ വിഷയം ട്വിറ്ററിൽ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.