National

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ അനുവദിച്ച ജില്ലാ ജഡ്ജിക്ക് വിരമിക്കലിന് പിന്നാലെ ലോക്പാലായി നിയമനം; നിയമനം നടത്തിയത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നിയമനം നടത്തിയത്.

- Advertisement -

വരാണാസി ജില്ലാ കോടതി റിട്ട. ജഡ്ജി എ.കെ. വിശ്വേശയെ, ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായിട്ടാണ് നിയമിച്ചത്.

ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സര്‍വകലാശാലയുടെ ഓംബുഡ്സ്മാനായി മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ജനുവരി 31-നാണ് ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള എ.കെ. വിശ്വേശ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നല്‍കി ഉത്തരവിട്ടത്.

നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏഴുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതരാണ് ഇവിടെ പൂജ നടത്തേണ്ടതെന്നും ജഡിജിയായിരുന്ന എ.കെ. വിശ്വേശ നിര്‍ദേശിച്ചിരുന്നു.

വിരമിക്കല്‍ ദിനത്തിലായിരുന്നു എ.കെ. വിശ്വേശ ഉത്തരവ്. ആരാധന നടത്താനുള്ള അനുമതി പിന്നീട് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

32 mins ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

43 mins ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

54 mins ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

1 hour ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

2 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

2 hours ago