Celebrity news

ഞാനിതുവരേയും അവരുടെയടുത്ത് പോയി നിന്നിട്ടില്ല.സുപ്രിയ പൊസസീവ് ആണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മല്ലിക സുകുമാരൻ

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് മല്ലിക സുകുമാരൻ.. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് മല്ലിക. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖമാണ് വലിയ രീതിയിൽ വൈറലാവുന്നത്.”എന്റെ പൊന്നുമോനാണ് അവന്‍. അമ്മയ്ക്ക് സങ്കടം വന്നാല്‍ അവനും സങ്കടം വരും. ഭയങ്കര തന്റേടിയാണെന്ന് നിങ്ങളൊക്കെ ധരിക്കുന്നവന്‍, പക്ഷെ ലോലഹൃദയനാണ്. പാവമാണ്. അമ്മയുടെ ചക്കരക്കുട്ടനാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ മോനേ, ഇതുപോലെ തന്നെ സത്യസന്ധമായും കഷ്ടപ്പെട്ടും, അച്ഛന്‍ പറഞ്ഞത് പോലെ സത്യം മാത്രം പറഞ്ഞും ഇതുപോലെ തന്നെ മുന്നോട്ട് പോവുക. ജനങ്ങള്‍ കൂടെയുണ്ടാകും. ഈശ്വരന്‍ കൂടെയുണ്ടാകും” മല്ലിക പറയുന്നു. പിന്നാലെ ഇന്ദ്രജിത്തിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

- Advertisement -

ഞങ്ങളുടെ ആദ്യത്തെ മകനെന്ന പരിഗണന മൂന്ന് മൂന്നര വയസുവരെ കൊടുത്തു, പിന്നേയും കൊടുത്തു. പക്ഷെ അവന്‍ സമ്മതിക്കുന്നില്ല. അവന് പൃഥ്വിരാജ് മതി. ഇവരു തമ്മിലാണ് ഭയങ്കര കമ്പനി. ഞാനുമായിട്ട് പറയാത്ത പലതും ഇവര്‍ സംസാരിക്കും. അമ്മയുടെ കാലം കഴിഞ്ഞാലും ചേട്ടനും അനിയനും ഒറ്റക്കെട്ടായി ഇതുപോലെ സ്‌നേഹിച്ച് പോണം. മോന് രാജുവുണ്ട്, രാജുവിന് ഇന്ദ്രേട്ടനുണ്ടെന്നാണ് മല്ലിക പറയുന്നത്. സുപ്രിയയെക്കുറിച്ചായിരുന്നു മല്ലിക പിന്നാലെ സംസാരിച്ചത്. നല്ലത് പറഞ്ഞില്ലെങ്കില്‍ മിക്കവാറും എനിക്ക് തല്ല് കിട്ടും. ഇതുപോലൊരു പെണ്‍കുട്ടി വന്നില്ലായിരുന്നുവെങ്കില്‍ രാജു… എന്തൊരു സ്മാര്‍ട്ട് ആണെന്ന് അറിയാമോ? കുഞ്ഞിന്റെ പഠിത്തം ആകട്ടെ, പ്രൊഡക്ഷന്‍ ആകട്ടെ, വിതരണം ആകെട്ട, രാജുവും ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവന് സമയം തികയുന്നില്ല. കൂടുതല്‍ സ്മാര്‍ട്ട് എന്റെ മോന്‍ തന്നെ! അതാണ് കൂടെ ഭാര്യയായി വന്നത്. അവള്‍ വളരെ സ്മാര്‍ട്ടാണ്. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ മിടുക്കിയാണ്.

സുപ്രിയ പൊസസീവ് ആണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മല്ലിക പിന്നാലെ വ്യക്തമാക്കുന്നുണ്ട്. ഞാന്‍, എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞ് എന്നത് പുള്ളിക്കാരിയുടെ സാമ്രാജ്യമാണ്. അവിടെ കടന്നുകയറി ആക്രമിക്കാനൊന്നും സമ്മതിക്കില്ല. അത് എന്റെ സ്വഭാവവുമാണ്. രണ്ട് മക്കളും കൂടെക്കൂടെ വിളിക്കും വാ അമ്മ ഇവിടെ നില്‍ക്കാമെന്ന്. ഞാനും എന്റെ ജോലിക്കാരുമൊക്കെയായി കഴിഞ്ഞോളാം. നിങ്ങള്‍ക്ക് അമ്മയുണ്ടാക്കിയ ഭക്ഷണം വേണമെന്ന് തോന്നുമ്പോള്‍ വരാമെന്നാണ് മല്ലിക പറയുന്നത്.ഞാനിതുവരേയും അവരുടെയടുത്ത് പോയി നിന്നിട്ടില്ല. കാലത്തു തൊട്ട് വൈകിട്ടു വരെ പോയിരിക്കും. പക്ഷെ പിന്നെയിങ്ങ് പോരും. കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ നമ്മളുടെ വീട്ടിലായിരിക്കണം എനിക്ക് എന്നാണ് മല്ലിക അഭിപ്രായപ്പെടുന്നത്.

Anusha

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

1 hour ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

2 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

2 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

3 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

7 hours ago