Celebrity news

നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറിയിട്ടുണ്ട്. അതുപോലെ പീരിഡ്സിന്റെ സമയത്തും നാമം ചൊല്ലാറുണ്ട്.ആറ്റുകാലമ്മയുടെ ഭർത്താവിന്റെ വീട്ടിൽ പോയി പൊങ്കാല ഇടണോ?എന്ന് കമന്റ്

മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ​ഗൗരി കൃഷ്ണൻ.രണ്ട് വർഷം മുമ്പാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്.ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം പഠനത്തിനിടെ സമയം കണ്ടെത്തി വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു ​ഗൗരിയുടെ പുതിയ വീടിന്റെ പാലു കാച്ചൽ. വലിയ ആഘോഷമായിട്ടൊന്നുമല്ല പാലുകാച്ചൽ ​ഗൗരി നടത്തിയത്.എങ്കിലും തന്റെ യുട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന് വേണ്ടി ചടങ്ങിന്റെ ഒരു ചെറിയ വീഡിയോ താരം പങ്കുവെച്ചു. തനിക്കും ഭർത്താവിനുമായി മറ്റൊരു വീട് കൂടി പണികഴിപ്പിക്കുന്ന തിരക്കിലുമാണ് ​​ഗൗരി. അതേസമയം കഴിഞ്ഞ ദിവസം ​ഗൗരിയും ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി ഇട്ടിരുന്നു. ഇത്തവണ ക്ഷേത്രത്തിന് സമീപമിരുന്നല്ല ​ഗൗരി പൊങ്കാല ഇട്ടത്. പുതിയ വീടിന്റെ മുറ്റത്താണ്. അമ്മയും മറ്റ് ബന്ധുക്കളും ​ഗൗരിക്കൊപ്പം പൊങ്കാല ഇട്ടിരുന്നു. ആറ്റുകാൽ പൊങ്കാല ഇട്ടതിന്റെ വീഡിയോ പകർത്തി​ ​ഗൗരി യുട്യൂബിൽ പങ്കുവെച്ചിരുന്നു. അതിനടിയിൽ വന്ന ചില കമന്റുകൾ ​ഗൗരി നൽ‌കിയ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പൊങ്കാല ചടങ്ങുകൾക്കിടയിൽ ​ഗൗരിയുടെ അമ്മ ചെരുപ്പ് ധരിച്ചിരുന്നു.

- Advertisement -

അതിനെ കുറ്റപ്പെടുത്തിയും മറ്റുമാണ് കമന്റുകൾ ഏറെയും വന്നത്. അത്തരത്തിൽ വന്ന എല്ലാ കമന്റുകൾക്കുമുള്ള മറുപടിയാണ് ​ഗൗരി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുന്നത്. ‘കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നതുകൊണ്ട് ഉദ്ദേ​ശിച്ചത് ആറ്റുകാൽ അമ്മയുടെ ഭർത്താവിന്റെ വീടാണോ അതോ എന്റെ ഭർത്താവിന്റെ വീടാണോ?.”കല്യാണം കഴിഞ്ഞ വീട്ടിലാണ് പൊങ്കാല ഇടേണ്ടതെങ്കിൽ നമ്മൾ മധുരയിൽ പോയി പൊങ്കാല ഇടണം. ആറ്റുകാലമ്മയുടെ ഭർത്താവ് മധുരയിലല്ലേ?. ഇനി അവിടെ പോയി ഇടണോ?. കല്യാണം കഴിഞ്ഞ വീട്ടിൽ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്. നിങ്ങൾക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നതെന്ന് ഒന്ന് പറഞ്ഞ് തന്നാൽ സന്തോഷമായേനെ.’‌‌

‘അപ്പോൾ ഈ വഴിയിൽ പൊങ്കാല ഇടുന്ന ആളുകൾ എന്താണ് ശശികളാണോ. നമ്മൾ 21 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട സമയമായി. മനസ് നന്നായിരുന്നാൽ ഇതൊന്നും വിഷയമല്ല. നമ്മുടെ ഏതവസ്ഥയിലും ഭഗവാൻ പ്രാർത്ഥന കേൾക്കും എന്നതാണ് എന്റെ ഭക്തി. നല്ല മനസോട് കൂടി നമ്മൾ പ്രാർത്ഥിച്ചാൽ മാത്രം മതി. ആറ്റുകാൽ പൊങ്കാല എന്നതുകൊണ്ട് എന്താണ് ആളുകൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.”ഞാൻ മനസിലാക്കിയത് നമ്മൾ പൂർണ്ണ മനസോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ്. അവിടെ ഒരു നിബന്ധനയോ കണ്ടീഷൻസോ ഞാൻ വെച്ചിട്ടല്ല പൊങ്കാല സമർപ്പിക്കുന്നത്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെ പൊങ്കാലയിട്ടാലും ദേവി അനു​ഗ്രഹിക്കും.”തൂണിലും തുരുമ്പിലും ഭ​ഗവാനുണ്ടെന്നല്ലേ വിശ്വസിക്കപ്പെടുന്നത്. എന്റെ വിശ്വാസവും അത് തന്നെയാണ്. ഒരുപാട് സന്തോഷത്തോടെയും നിറഞ്ഞ മനസോടെയുമാണ് ഞങ്ങൾ ഇപ്രാവശ്യം പൊങ്കാല ഇട്ടത്. അത് ദേവി സ്വീകരിച്ചുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നോൺ വെജ് കഴിച്ചിട്ടും അമ്പലത്തിൽ കയറിയിട്ടുണ്ട്. അതുപോലെ പീരിഡ്സിന്റെ സമയത്തും നാമം ചൊല്ലാറുണ്ട്.’ ‘മനുഷ്യരുടെ വൃത്തികെട്ട ചിന്താ​ഗതികൾ വെച്ച് ഭ​ഗവാനെ വിലയിരുത്താതിരിക്കുക. ആരെയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. കാരണം എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും പറയേണ്ടി വന്നത്’,

Anusha

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

18 mins ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

41 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

59 mins ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

6 hours ago