വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. 2006 ല്‍ പറവൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ വി. ഡി സതീശന് പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്.ബി ബാബുവാണ് വിമര്‍ശനം ഉന്നയിച്ചത്. ‘അന്ന് ഗോള്‍വാള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന് ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടയ്ക്കിടയ്ക്ക് ആര്‍എസ്എസിനെ ആക്രമിക്കുകയാണെന്നും ചിത്രം പങ്കുവച്ച് ആര്.ബി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ പ്രതികരണമാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍എസ്എസ് അഭിപ്രായത്തിന് സമാനമെന്നായിരുന്നു വി.ഡി സതീശന് പറഞ്ഞത്. ആര്‍എസ്എസ് ആശയമാണ് സജി ചെറിയാന് ഉയര്‍ത്തുന്നതെന്ന് ഗോള്‍വാള്‍ക്കര്‍ പുസ്തകം മാത്രം വായിച്ച് ആര്‍എസ്എസ് ആശയങ്ങള്‍ പഠിച്ച സജി ചെറിയാന് രാജിവച്ച് പുറത്തുപോകണമെന്നും വി.ഡി സതീശന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബിജെപി നേതാവ് സദാനന്ദന് മാസ്റ്റര്‍ 2013 ല്‍ ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി സതീശന് പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഉപകരിക്കുമെന്ന് പറഞ്ഞായിരുന്നു സന്ദാനന്ദന്‍ മാസ്റ്റര്‍ ചിത്രം പങ്കുവച്ചത്.