Categories: Sports

പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ രോഹിത് ശര്‍മയെത്തി

ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ അടിച്ച സിക്സറില്‍ പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ താരം നേരിട്ടെത്തി. ഓവലില്‍ കുടുംബത്തോടൊപ്പം മത്സരം കാണാനെത്തിയ മീര എന്ന കുട്ടിക്കാണ് പരുക്കേല്‍ക്കുന്നത്. പന്ത് കുട്ടിയുടെ ദേഹത്ത് കൊണ്ടതിന് പിന്നാലെ മത്സരം അല്‍പ്പനേരം തടസപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് കുട്ടിക്ക് ടീം ജഴ്സി നല്‍കുകയും ചെയ്തു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് സ്‌കോര്‍ പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലാണു സംഭവം. ഇംഗ്ലിഷ് പേസര്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത് രോഹിത് ശര്‍മ പുള്‍ഷോട്ടായി ഗാലറിയിലേക്കു അടിച്ചകറ്റി. ഫീല്‍ഡ് അംപയര്‍ സിക്‌സ് എന്നു കാണിച്ചതിനു പിന്നാലെ ക്യാമറയില്‍ പതിഞ്ഞതു പരുക്കേറ്റ പെണ്‍കുട്ടിയെയാണ്. പന്തുകൊണ്ട പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിന്റെ ടിം ഫിസിയോ കുട്ടിയുടെ അടുത്തേക്ക് ഓടി ശുശ്രൂഷ നല്‍കി.

അതേസമയം ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പര നേട്ടം ലക്ഷ്യംവച്ച് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ലോഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് മത്സരം. പരുക്കേറ്റ വിരാട് കോലി ഇന്നും കളിച്ചേക്കില്ല. 2014ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു ഏകദിന പരമ്പര എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യന്‍ നിര ഇറങ്ങുക.

Rathi VK

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

1 hour ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago