Film News

നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകള്‍ എന്നിവയുമായി ഞാന്‍ പ്രണയത്തിലാണ്, നീ എല്ലായ്‌പ്പോഴും എന്റെ കൈകളില്‍ സുരക്ഷിതയായിരിക്കും; പ്രണയാര്‍ദ്രമായി ആരതിയോട് റോബിന്‍, ഞങ്ങള്‍ നിങ്ങളുടെ പ്രണയത്തിന്റെ ആരാധകരായി പോയിയെന്ന് സോഷ്യല്‍ മീഡിയ

മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്തത്ര ഫാന്‍ ബേസ് ആണ് താരത്തിന് ലഭിച്ചത്.

- Advertisement -

നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഭാവി വധുവും മോഡലുമായി ആരതി പൊടിയെ കുറിച്ച് റോബിന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

‘നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകള്‍ എന്നിവയുമായി ഞാന്‍ പ്രണയത്തിലാണ്. എന്നാല്‍ എല്ലാറ്റിനുമുപരിയായി ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നത് ഇപ്പോള്‍ എന്റെ ഹോബിയാണ്,

നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്, നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്‌നേഹിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ സ്‌നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്‌പ്പോഴും എന്റെ കൈകളില്‍ സുരക്ഷിതയായിരിക്കും. എന്നെ വിട്ട് പോകാന്‍ ഞാന്‍ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കുഞ്ഞാവേ
‘, എന്നാണ് റോബിന്‍ കുറിച്ചിരിക്കുന്നത്.

 തന്റെ പ്രിയതമയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് റോബിന്‍ കുറിപ്പ് പങ്കുവച്ചത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞങ്ങള്‍ നിങ്ങളുടെ പ്രണയത്തിന്റെ ആരാധകരായി പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിന്‍ അറിയിച്ചത്. വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്.

അടുത്തിടെ തനിക്ക് ബോണ്‍ ട്യൂമര്‍ ഉണ്ടെന്ന് റോബിന്‍ പറഞ്ഞത് ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷമായി ട്യൂമര്‍ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിന്‍ പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരുമെന്നും റോബിന്‍ അറിയിച്ചിരുന്നു.

 

Abin Sunny

Recent Posts

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

19 mins ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

2 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

2 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

3 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

5 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

5 hours ago