മലയാളം ബിഗ് ബോസ് സീസണ് നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്തത്ര ഫാന്‍ ബേസ് ആണ് താരത്തിന് ലഭിച്ചത്.
നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഭാവി വധുവും മോഡലുമായി ആരതി പൊടിയെ കുറിച്ച് റോബിന് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകള്‍ എന്നിവയുമായി ഞാന്‍ പ്രണയത്തിലാണ്. എന്നാല്‍ എല്ലാറ്റിനുമുപരിയായി ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നത് ഇപ്പോള്‍ എന്റെ ഹോബിയാണ്,
നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്, നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ സ്നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്പ്പോഴും എന്റെ കൈകളില്‍ സുരക്ഷിതയായിരിക്കും. എന്നെ വിട്ട് പോകാന്‍ ഞാന്‍ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാന്‍ നിന്നെ സ്നേഹിക്കുന്നു കുഞ്ഞാവേ
‘, എന്നാണ് റോബിന് കുറിച്ചിരിക്കുന്നത്.
View this post on Instagram
തന്റെ പ്രിയതമയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് റോബിന് കുറിപ്പ് പങ്കുവച്ചത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞങ്ങള്‍ നിങ്ങളുടെ പ്രണയത്തിന്റെ ആരാധകരായി പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിന് അറിയിച്ചത്. വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റോബിന് അറിയിച്ചിരിക്കുന്നത്.
അടുത്തിടെ തനിക്ക് ബോണ്‍ ട്യൂമര്‍ ഉണ്ടെന്ന് റോബിന് പറഞ്ഞത് ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷമായി ട്യൂമര്‍ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിന് പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരുമെന്നും റോബിന് അറിയിച്ചിരുന്നു.