Film News

പൃഥി ഔട്ട് നിവിന്‍ അകത്ത്; ദളപതി 67ല്‍ വിജയ്‌ക്കൊപ്പം നിവിന്‍ പോളി എത്തുമെന്ന് റിപ്പോര്‍ട്ട്

തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദളപതി 67. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ എന്ന നിലയ്ക്കും, മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്കും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

- Advertisement -

അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെതായി എത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാളികള്‍. ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടക്കുന്നത്.

പൃഥ്വിരാജ് ആണ് ‘ദളപതി 67’ല്‍ അഭിനയിക്കാന്‍ ഇരുന്നതെന്നും എന്നാല്‍ ഡേറ്റ് പ്രശ്‌നമായതിനാല്‍ നിവിന്‍ ആ സ്ഥാനത്തേക്ക് എത്തുകയായിരുന്നുവെന്നുമാണ് ട്വിറ്ററില്‍ എത്തുന്ന ചര്‍ച്ചകള്‍. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

അതേസമയം ചിത്രത്തില്‍ മലയാളികളുടെ യുവതാരം മാത്യു തോമസ് അഭിനയിക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ദളപതി 67’ല്‍ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. സിനിമ ട്രാക്കര്‍മാര്‍ ആയിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക വിശദീകരങ്ങള്‍ വരേണ്ടിയിരിക്കുന്നു.

അതേസമയം, ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നാണ് വിവരം. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നത്.
ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയായിരിക്കും ദളപതി 67 എന്നാണ് വിവരം. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദെര് ആണ് സംഗീത സംവിധാനം.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോള്‍. അതേസമയം, പടവെട്ട് എന്ന ചിത്രമാണ് നിവിന്റേതായി അടുത്തിടെ റിലീസ് ചെയ്ത സിനിമ. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

Abin Sunny

Recent Posts

കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയാണ് ജാസ്മിൻ.ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ജാസ്മിന് ഹൗസിൽ വലിയ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്നാണ് പലരു ചൂണ്ടിക്കാട്ടുന്നത്.…

52 mins ago

ജിന്റപ്പാ കരുതിയിരുന്നോ… ഇതിനെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളില്ല. ജോജു വന്നതോടെ ജാസ്മിന്‌ ഗെയിം മാറ്റിയോ? ഇപ്പോള്‍ ജിന്റോയ്ക്ക് പിറകിൽ.

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.ആദ്യ ദിനത്തിലെ ടാസ്കുകളില്‍ അഭിഷേക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം ദിനവും അഭിഷേക്…

2 hours ago

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

4 hours ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

4 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

15 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

16 hours ago