മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്.
അടുത്തിടെ ബ്രഹ്മപുരം തീപിടുത്തത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടി എത്തിയിരുന്നു. അദ്ദേഹത്തിന്റെ നന്മ പ്രവര്‍ത്തികള്‍ വാര്‍ത്തകളും ആകാറുണ്ട്. ഇപ്പോഴിത തന്റെ ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുന്നതിനോട് തനിക്ക് താല്പര്യം ഇല്ലെന്ന് മമ്മൂട്ടി പറയുന്ന പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
View this post on Instagram
‘ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യത ആയി തോന്നാറുണ്ട്.
പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടാന്‍ പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ’, എന്ന് വീഡിയോയില്‍ മമ്മൂട്ടി പറയുന്നു.
താന്‍ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങള്‍ക്കും മറ്റും ലഭിക്കുന്ന തുകകള്‍ എല്ലാം തന്റെ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു.
2016ല്‍ നടന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ മിഥുന് രമേശുമായി നടന്ന അഭിമുഖത്തില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.