മോഡലും നടിയുമൊക്കെയാണ് ഋതു മന്ത്ര. എങ്കിലും ബിഗ്ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയുടെ അവസാനഘട്ടം വരെ തുടരാന്‍ ഋതുവിന് സാധിച്ചു. ബിഗ് ബോസില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി മുന്നോട്ടു പോകവേ പുറത്തുനിന്നും താരത്തിന് നേരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു. ജിയാ ഇറാനിയാണ് ഋതുവിന്റെ കാമുകന് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചത്.
ഇതിനിടെ ബിഗ്ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റംസാനെയും ഋതുവിനെ ചേര്‍ത്തുകൊണ്ടുള്ള ഗോസിപ്പും വരാന്‍ തുടങ്ങി. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തെക്കുറിച്ച് ഋതു തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതിനെക്കുറിച്ചാണ് ഋതു പറയുന്നത്.
റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെ തോന്നുകയുള്ളു. നമ്മുടെ കയ്യില്‍ ഒരു ചോക്ലേറ്റ് ഉണ്ടായിട്ട് അവനെ കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും . 21 വയസുള്ള ഒരാളുടെ മനസ്സ് എങ്ങനെ ആയിരിക്കും അതുപോലെയാണ് അവനും. ഒരു ദിവസം അവന് പിണങ്ങിപ്പോയി അങ്ങനെ അവന്റെ പുറകെ പഴവുമായി ഞാനും പോയി. എന്നാല്‍ ഇതിനെ നടന്നതെന്തെന്ന് ആര്‍ക്കുമറിയില്ലെന്നും താരം പറഞ്ഞു.
ആളുകള്‍ വെറുതെയങ്ങ് വിധിച്ചു കളയും, ഞങ്ങള്‍ക്കും അവിടെ ഉള്ളവര്‍ക്കും സത്യം എന്തെന്ന് അറിയാം . തനിക്ക് ഗോസിപ്പ് നോക്കാന്‍ സമയമില്ലെന്നും ഋതു മന്ത്ര പറഞ്ഞു. നമ്മുടെ കാര്യം നോക്കാന്‍ മറ്റുള്ളവര്‍ക്ക് സമയം ഉണ്ടാകുമോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്, അവരൊക്കെ തന്റെ വിജയം കാണാന്‍ ഉണ്ടാവണമെന്നും ഋതു പറഞ്ഞു.