ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരുണ്ട്. ഇതില്‍ ചിലരുടെ മുഖം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കും. അതിപ്പോള്‍ വളരെ നേരത്തെ തന്നെ ഷോയില്‍ നിന്ന് പുറത്തായവര്‍ ആണെങ്കില്‍ പോലും. മലയാളം ബിഗ് ബോസ് സീസണ് മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഋതു മന്ത്ര. തുടക്കത്തില്‍ ആള് കുറച്ച് പുറകോട്ട് ആയിരുന്നുവെങ്കിലും പകുതി എത്തിയതോടെ ശക്തമായ മത്സരാര്‍ത്ഥിയിലേക്ക് എത്താന്‍ ഋതുവിന് സാധിച്ചു. പുറത്ത് വലിയ സപ്പോര്‍ട്ട് തന്നെ ഋതുമന്ത്രക്ക് ഉണ്ടായിരുന്നു. പുറത്തുവന്ന ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ചില സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്. മോഡല്‍ രഗംത്തും തിളങ്ങിയിട്ടുണ്ട് ഈ താരം.
ബിഗ് ബോസ് വീട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലും പുറത്തുനിന്ന് ചില വിവാദങ്ങളിലും ഋതു മന്ത്ര പെട്ടു. യുവനടനും മോഡലുമായ ജിയ ഇറാനിയാണ് താനും ഋതുവും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ഇതെല്ലാം വൈറലായിരുന്നു. പുറത്തിറങ്ങിയ ശേഷവും ഇതേക്കുറിച്ച് വ്യക്തമായി ഒന്നും ഋതുമന്ത്ര പറഞ്ഞില്ല. എന്നാല്‍ എവിടെയും തൊടാതെയുള്ള ചില പ്രതികരണങ്ങള്‍ താരം നടത്തുകയും ചെയ്തു.
ഇപ്പോഴിതാ ഋതുവിന്റെ വിവാഹം കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് . ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ വരനൊപ്പം ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി വരുന്ന ഋതുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇളം റോസ് നിറത്തിലുള്ള സിരിയും അതിനോടിണങ്ങുന്ന ആഭരണങ്ങളുമാണ് ഋതു അണിഞ്ഞിരിക്കുന്നത്. വരനും ഇതേ നിറത്തിലള്ള സ്യൂട്ടാണ് ധരിച്ചത്.
ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണെന്നും ഉള്ള റിപ്പോര്‍ട്ട് ആണ് ലഭിച്ചത് . ഒരുപക്ഷേ പരസ്യ ചിത്രത്തിന് വേണ്ടിയുള്ള മേക്കപ്പാകാനാണ് സാധ്യത. അതേസമയം ഋതുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നും വിവാഹത്തെക്കിറിച്ച് ഒന്നും പറഞ്ഞിട്ടില്ല.