Film News

ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധം ഉണ്ടോ; നിമിഷക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിതു, ഒപ്പം മറ്റൊരു സന്തോഷവും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നിമിഷയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡും താരത്തിന് ലഭിച്ചു. പിന്നീട് വന്ന ഓരോ ചിത്രങ്ങളിലും കഥാപാത്രത്തെ ഏറ്റവും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിമിഷ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി.

- Advertisement -

സൗഹൃദത്തിനു വളരെ ഏറെ പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തി കൂടിയാണ് നിമിഷ. മലയാളസിനിമയില്‍ അടക്കം നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം ഈ നടിക്ക് ഉണ്ട്. നേരത്തെ അനുസിത്താര യുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് നിമിഷ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് താരം ഋതു മന്ത്രയും നിമിഷയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഈ അടുത്തായിരുന്നു നിമിഷയുടെ പിറന്നാള്‍. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് റിതു മന്ത്ര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തില്‍ ഋതുവിനെ നിമിഷ കെട്ടിപ്പിടിച്ചു നില്‍ക്കുന്നതും കാണാം, കൂടാതെ ഇവര്‍ ഒന്നിച്ചുള്ള മറ്റു ചിത്രങ്ങളും ഉണ്ട്. ഇവര്‍ ഇത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ഇപ്പോഴാണ് പ്രേക്ഷകര്‍ പോലും അറിയുന്നത്.

അതേസമയം ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് റിതു മന്ത്ര ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഷോയുടെ അവസാനഘട്ടം വരെ തുടരാന്‍ ഈ താരത്തിന് കഴിഞ്ഞു. ഒരു ഗായിക കൂടിയാണ് റിതു.

 

Anusha

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

24 mins ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

39 mins ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

2 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

2 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

3 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

14 hours ago