തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നിമിഷയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡും താരത്തിന് ലഭിച്ചു. പിന്നീട് വന്ന ഓരോ ചിത്രങ്ങളിലും കഥാപാത്രത്തെ ഏറ്റവും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിമിഷ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി.
സൗഹൃദത്തിനു വളരെ ഏറെ പ്രാധാന്യം നല്കുന്ന ഒരു വ്യക്തി കൂടിയാണ് നിമിഷ. മലയാളസിനിമയില്‍ അടക്കം നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം ഈ നടിക്ക് ഉണ്ട്. നേരത്തെ അനുസിത്താര യുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് നിമിഷ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് താരം ഋതു മന്ത്രയും നിമിഷയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
ഈ അടുത്തായിരുന്നു നിമിഷയുടെ പിറന്നാള്‍. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് റിതു മന്ത്ര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തില്‍ ഋതുവിനെ നിമിഷ കെട്ടിപ്പിടിച്ചു നില്ക്കുന്നതും കാണാം, കൂടാതെ ഇവര്‍ ഒന്നിച്ചുള്ള മറ്റു ചിത്രങ്ങളും ഉണ്ട്. ഇവര്‍ ഇത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ഇപ്പോഴാണ് പ്രേക്ഷകര്‍ പോലും അറിയുന്നത്.
അതേസമയം ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് റിതു മന്ത്ര ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഷോയുടെ അവസാനഘട്ടം വരെ തുടരാന്‍ ഈ താരത്തിന് കഴിഞ്ഞു. ഒരു ഗായിക കൂടിയാണ് റിതു.