മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് രമ്യ. മികച്ചൊരു നടി എന്നതിലുപരി സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി പിന്തുണ നല്കുന്ന ഒരാളാണ്. ഒരു മലയാള നടി ലൈംഗികാതിക്രമത്തിന് ഇരയായപ്പോള്‍, പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്റെ അടുത്ത സുഹൃത്തിനെ പിന്തുണച്ച നടിയാണ് രമ്യ. ഇപ്പോള്‍ കോവിഡ് 19 പ്രചരിക്കുന്നതിനാള് രാജ്യം മുഴുവന്‍ അവരുടെ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
21 ദിവസത്തേക്കാണ് ഇന്ത്യ ലോക്ക് ഡൗണില്‍ പ്രവേശിച്ചിരിക്കുന്നത്. സിനിമ താരങ്ങള്‍ അവരുടെ വീട്ടില്‍ പല പല ജോലികളില്‍ മുഴുകുകയാണ്. അതെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. രമ്യ നമ്ബീശനും തന്റെ ലോക്ക് ഡൗണ്‍ കാലത്തെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ക്യാന്‍ഡിഡ് ചിത്രങ്ങള്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത്.0.