യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിന് പിന്തുണയുമായി കെകെ രമ എംഎല്‍എ. മണ്ഡലത്തില്‍ ഒരു മാസം കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ പോയ ദൂരം രണ്ട് മണിക്കൂര്‍ കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മറികടന്നെന്ന് കെകെ രമ എംഎല്‍എ.വാക്കുകൾ ഇങ്ങനെയാണ്,’ആര്‍എംപിയുടെ പൂര്‍ണ പിന്തുണ ഷാഫി പറമ്പിലിനുണ്ടാകും. അഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന രാഷ്ട്രീയത്തെ ഇപ്പോഴും സിപിഎം ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. 2008 ല്‍ ആര്‍എംപി രൂപീകരിച്ച ശേഷം വടകരയില്‍ എല്‍ഡിഎഫ് നിലംതൊട്ടിട്ടില്ല’.
‘അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നലത്തെ ഷാഫിയുടെ എന്‍ട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചിലേറ്റിയിരിക്കുകയാണ്. കഴിഞ്ഞ തവണയും യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണയും ഇവർക്കൊപ്പമുണ്ടാവും. കൊലപാതക രാഷ്ട്രീയത്തിനെതിരായി നിലനിൽക്കും. അഭിപ്രായം പറയുന്നവരെ കൊന്ന് തള്ളുന്നവരെ ചിലർ ന്യായീകരിച്ച് കൊണ്ടിരിക്കുകയാണ്. അവരെ സംരക്ഷിക്കുകയാണ്. അതൊന്നും ഇതുവരെ മാറുന്നില്ല. അത് മാറുന്നത് വരെ പോരാട്ടം ശക്തമായി മുന്നോട്ട് പോവണമെന്നാണ് ആഗ്രഹിക്കുന്നത്. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല’,