മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രസ്ന പവിത്രൻ. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഊഴം എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ജിത്തു ജോസഫ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ വലിയ ഒരു കൊമേഴ്സ്യൽ ഹിറ്റായിരുന്നു ചിത്രം. ഈ ചിത്രത്തിലെ പ്രകടനത്തിന് ശേഷം നിരവധി ആരാധകർ ആണ് താരത്തിന് വർധിച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതിനു താഴെ താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ചിത്രത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
“ആളുകൾ പറയുന്നു ഞാൻ മാറിപ്പോയി എന്ന്. എന്നാൽ യഥാർത്ഥത്തിൽ ഞാൻ മാറിയിട്ടില്ല. ഞാൻ ഇമ്പ്രൂവ് ആവുക മാത്രമാണ് ചെയ്തത്” – ഇതാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകൾ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു.
കഴിഞ്ഞദിവസം ഇതുപോലൊരു ചിത്രത്തിന് താഴെ വന്ന് കമൻറ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ അവസരങ്ങൾ കൂടുതൽ കിട്ടും. മിക്ക നടിമാരും അവരുടെ തുടക്കകാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇതിനെല്ലാ ക്രെഡിറ്റും നൽകേണ്ടത് നിങ്ങളുടെ ഭർത്താവിന് ആണ്. നിങ്ങളുടെ കരിയറിൽ അദ്ദേഹം എല്ലാവിധ പിന്തുണയും നൽകുന്നു. ഇതൊന്നും ഒരു മോശം കാര്യമായി കാണാതെ അദ്ദേഹം നിങ്ങളെ പിന്തുണക്കുന്നു” – ഇതായിരുന്നു ആ വ്യക്തിയുടെ കമൻറ്. ഇതിന് താരം താങ്ക്യൂ എന്നായിരുന്നു മറുപടി നൽകിയത്.