Bigboss

അവര്‍ ഒരു പണിയും ചെയ്യാതെ കയ്യില്‍ പിടിച്ച് ചൊരണ്ടിയും തടവിയും ഇരിക്കുകയാണ്.ജാസ്മിന്‍-ഗബ്രി സൗഹൃദം മുന്നേ പ്ലാന്‍ ചെയ്തത്

ഗബ്രിയുടേയും ജാസ്മിന്റേയും സൗഹൃദം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണോ എന്ന് സംശയിക്കുന്നതായാണ് രജിത് കുമാർ.പ്രണയത്തിന് പൊതുബോധവും വകതിരിവും വേണം. എന്റെ സീസണില്‍ എന്നോട് പ്രണയവുമായി ഒരാള്‍ വന്നിരുന്നു, ദയ അശ്വതി. അന്ന് ഞാന്‍ പറഞ്ഞതാണ്, പ്രണയിക്കുന്നത് തെറ്റല്ല, പക്ഷെ ഒരു വകതിരിവുണ്ടാകണം. അവരുടെ തന്ത്രം അത് തന്നെയാണ്. അവര്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് അഭിമുഖത്തിലെ ഈ ചോദ്യമെന്നും രജിത് കുമാര്‍ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍-ഗബ്രി എന്ന സംസാരം മാത്രമേ ഉള്ളു. അത് തന്നെയാണ് അവരുടെ തന്ത്രമെന്നും രജിത് കുമാര്‍ പറയുന്നു.അവര്‍ ഒരു പണിയും ചെയ്യാതെ കയ്യില്‍ പിടിച്ച് ചൊരണ്ടിയും തടവിയും ഇരിക്കുകയാണ്. അപ്പോള്‍ അവരെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ കണ്ടന്റ് കയറിക്കയറി വരും എന്നാണ് അവരുടെ ധാരണ. സൈക്കോളജി പഠിച്ചൊരാള്‍ എന്ന നിലയില്‍ എനിക്ക് മനസിലായ ഒന്നുണ്ട്. ഇവര്‍ അവിടെ കയറി മൂന്നാം ദിവസം തിക്ക് ഫ്രണ്ട്‌സ് ആയി മാറിയവരല്ല.

- Advertisement -

അതേസമയം ബിഗ് ബോസിനകത്ത് വച്ച് ഇത്തരത്തിലുള്ളൊരു പ്ലാനിംഗ് ജാസ്മിനും ഗബ്രിയ്ക്കും സാധ്യമാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 24 മണിക്കൂറും കൈ പിടിച്ച് നടക്കാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ ഇത് അവരുടെ പ്ലാനിംഗിന്റെ ഭാഗമാണോ എന്ന് നോക്കണമെന്നാണ് രജിത് പറയുന്നത്.മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം, പുറത്തു നിന്നും പ്ലാന്‍ ചെയ്തു വന്നത്, ഇവര്‍ എല്ലാ ഭാഷകളിലേയും എല്ലാ സീസണുകളും കണ്ട് ഇതുവരെ മലയാളത്തില്‍ കൊടുക്കാത്ത കണ്ടന്റ് എന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടാകണം. അങ്ങനെ കാഴ്ചക്കാര്‍ക്ക് ഇറിറ്റേഷനുണ്ടാക്കുന്ന തരത്തില്‍ ഒരു പദ്ധതി ഇംപ്ലിമെന്റ് ചെയ്തതാകാം എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ഹിന്ദിയില്‍ ഇതുണ്ട്. ഇതൊക്കെ ഈ ഷോയിലുള്ളതാണ്. എന്നാല്‍ ഇവിടെ ഇറിറ്റേഷനാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

10 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

10 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

11 hours ago