മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എഞ്ചിന് പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പാളം തെറ്റിയ എഞ്ചിനില്‍ ബോഗികള്‍ ഘടിപ്പിച്ചിരുന്നില്ല. അതിനാല്‍ വന്‍ അപകടം ഒഴിവായി.
അതേസമയം ട്രെയിനിന്റെ എഞ്ചിന് പാളം തെറ്റിയ സംഭവത്തില്‍ അന്വേക്ഷണം നടക്കുന്നുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി.