തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയായ രാഹുലിനെ റിമാന്‍ഡ് ചെയ്തു.
22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും.വഞ്ചിയൂര്‍ കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.
രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കല്‍ പരിശോധന നടത്തിയപ്പോളും റിപ്പോര്‍ട്ട്.
പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികള്‍.
പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാന്‍ ശ്രമിച്ചു.
തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.
അതേസമയം പുലര്‍ച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം.