എണ്‍പത് തൊണ്ണൂറുകളിലെ സൗത്ത് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്യുവതാരമായിരുന്നു റഹ്മാന്, മലയാളത്തിലൂടെ അഭിനയം ആരംഭിച്ച്, തമിഴ് തെലുങ്ക് സിനിമകളില്‍ അഭിനയിച്ച റഹ്മാന് 200 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആയി ഉയരേണ്ടിയിരുന്ന താരം കൂടിയാണ് റഹ്മാന്. എന്നാല്‍ കരിയറില്‍ തിളങ്ങി നിന്ന റഹ്മാന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിന്നോക്കം പോവുകയായിരുന്നു. സൂപ്പര്‍ താരമായി ഉയരേണ്ടിയിരുന്ന റഹ്മാന് പതിയെ സഹതാരമായി ഒതുങ്ങി പോയിരുന്നു.
ഇപ്പോഴിത സിനിമയില്‍ സജീവമാവുകയാണ് റഹ്മാന്. വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ റഹ്മാന്റെതായി റിലീസിന് എത്തിയിരുന്നു. നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഇപ്പോഴിത കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ റഹ്മാന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഒരു നടിയുമായി ഉണ്ടായ പ്രണയത്തെ കുറിച്ചും ഈ പ്രണയം തകര്‍ന്നപ്പോഴുണ്ടായ വിഷാദത്തെ കുറിച്ചും അഭിമുഖത്തില്‍ റഹ്മാന് പറയുന്നു.
കരിയറിന്റെ തുടക്ക കാലത്ത് എനിക്ക് ഒരു നടിയുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് റഹ്മാന് പറയുന്നത്. വണ്‍വേ അല്ല പരസ്പരമുള്ള പ്രണയം തന്നെ. അവളെ ഞാന്‍ വിവാഹം കഴിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.
എന്നാല്‍ കരിയറില്‍ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞ് അവള് ബന്ധത്തില്‍ നിന്ന് താനേ പിന്നോട്ട് പോവുകയായിരുന്നുവെന്നും റഹ്മാന് പറയുന്നു. ഈ പ്രണയ പരാജയം ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയില്‍ കാണുമ്പോലെ തന്നെ ഞാന്‍ വിഷാദത്തിലായി.
പിന്നീടുള്ള കുറേ കാലം വിവാഹം വേണ്ടെന്ന മൈന്ഡായിരുന്നുവെന്നും റഹ്മാന് പറയുന്നു. അപ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.’
അവള് ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നുവെന്നും റഹ്മാന് പറഞ്ഞു.
ഒരു കാലത്ത് തിളങ്ങി നിന്നിരുന്നെങ്കിലും പിന്നീട് കരിയറില്‍ നിന്ന് പിന്നോക്കം പോയതിന്റെ കാരണവും റഹ്മാന് വെളിപ്പെടുത്തി. സിനിമയില്‍ തിളങ്ങി നിന്ന ഞാന്‍ ഒരു സമയത്ത് പിന്നോക്കം പോയതിന് കാരണം ഞാന്‍ തന്നെയാണ്. അത് തന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണ് എന്നാണ് റഹ്മാന് പറയുന്നത്.
എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്.
അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. കരിയര്‍ ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റഹ്മാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. റഹ്മാന്റെ ഹൃദയം തകര്‍ത്ത നടി ആരായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച. വിവിധ നടിമാരുടെ പേരുകള്‍ ഇതുമായി ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. നടി അമലയാണ് റഹ്മാന്റെ ഹൃദയം തകര്‍ത്തത് എന്നാണ് ചില ആരാധകര്‍ പറയുന്നത്.