മിനി സ്ക്രീനിലൂടെ ശ്രദ്ധ നേടി ബിഗ് സ്ക്രീനില്‍ ആരാധകരെ സമ്പാദിച്ച നടിയാണ് രചന നാരായണന്‍കുട്ടി. നര്‍ത്തകി എന്ന നിലയിലും നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
താരത്തിന്റെ നാല്പതാം പിറന്നാളായിരുന്നു. ഇപ്പോഴിത രചന നാരായണന്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും കൂട്ടരും.
കൊച്ചിയിലെ അമ്മ ഓഫിസില്‍ വച്ചായിരുന്നു ഗംഭീര പിറന്നാള്‍ ആഘോഷം.
മോഹന്‍ലാലിനൊപ്പം ശ്വേത മേനോന്, ബാബുരാജ്, ഇടവേള ബാബു, സുധീര്‍ കരമന, ഇടവേള ബാബു, സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ രചന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
”ഇങ്ങനെയായിരുന്നു എന്റെ പിറന്നാള്‍ ആഘോഷം. ഒരു സ്റ്റാര്‍ ബര്ത്ഡേ. നന്ദി ലാലേട്ടാ, അങ്ങയുടെ സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും. നന്ദി സിദ്ദീഖ് ഇക്ക, ബാബു ചേട്ടന്മാര്, സുധീര്‍ ഏട്ടാ, ശ്വേത ചേച്ചി.
എക്സിക്യൂട്ടിവ് കമ്മിറ്റിക്കു ശേഷമുള്ള മനസ്സുനിറഞ്ഞുള്ള ചിരി…പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും നന്ദി. സന്തോഷത്തിന്റെ നാല്പതുകള് ഇവിടെ ആരംഭിക്കുന്നു.”രചന നാരായണന്‍കുട്ടി കുറിച്ചു.
2001ല്‍ എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ കണ്ണന് സംവിധാനം ചെയ്ത ‘തീര്‍ത്ഥാടനം’ എന്ന സിനിമയിലൂടെയാണ് രചനഅഭിനയരംഗത്തെത്തുന്നത്. മഴവില്‍ മനോരമയിലെ ‘മറിമായം’ സീരിയല്‍ രചനയെ ജനപ്രിയ താരമാക്കി.നൃത്തവും അധ്യാപനവുമാണ് രചന നാരായണന്‍കുട്ടിയുടെ മറ്റു പ്രധാന മേഖലകള്‍.