കഴിഞ്ഞദിവസമാണ് പുഷ്പ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം മുന്നേറുകയാണ്. ചിത്രം ഇറങ്ങി മൂന്നു ദിവസം കഴിയുമ്പോൾ 200 കോടി ക്ലബ്ബിൽ അംഗമായിരിക്കുകയാണ്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. അല്ലുവിനെ താരമാകുന്നതിൽ നിർണായക പങ്കുവഹിച്ച സംവിധായകനാണ് ഇദ്ദേഹം. മുൻപ് ആര്യ എന്ന ചിത്രവും നിർമിച്ചത് ഇദ്ദേഹമായിരുന്നു.
രശ്മിക മന്ദാന യാണ് പുഷ്പ യിൽ നായിക. ശ്രീവല്ലി എന്ന കഥാപാത്രമാണ് രശ്മിക ഇതിൽ അവതരിപ്പിക്കുന്നത്. മറ്റൊരു കേന്ദ്ര കഥാപാത്രത്തെ ഫഹദ് ഫാസിലും അവതരിപ്പിക്കുന്നു. അതേസമയം ചിത്രം വിജയകരമായി മുന്നേറുമ്പോൾ ഒരു ഭാഗത്തുനിന്ന് കടുത്ത വിമർശനവും ഉയരുന്നുണ്ട്. ഒരു വിഭാഗം ആരാധകരാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് കൊണ്ട് ചിത്രത്തിലെ ചില രംഗങ്ങൾ ഒഴിവാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രം പുഷ്പയുടെ വികാരങ്ങൾ പങ്കുവയ്ക്കുന്ന രംഗമുണ്ട്. ഇതിനുശേഷം ശ്രീവല്ലിയുടെ നെഞ്ചിൽ പുഷ്പ കൈ വെക്കുന്ന രംഗവും ഉണ്ട്. ഈ രംഗങ്ങൾ കുടുംബപ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല എന്നാണ് വിമർശനം. അതുകൊണ്ടുതന്നെ അത്തരം രംഗങ്ങൾ ഒഴിവാക്കണം എന്നും അവർ അഭ്യർത്ഥിക്കുന്നു. ഈ അഭ്യർത്ഥന മാനിച്ച് ഇത് അടക്കമുള്ള ചില രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കും.
മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള അതിനാൽ മറ്റു ചില രംഗങ്ങളും ചിലപ്പോൾ ഒഴിവാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. തിങ്കളാഴ്ച മുതൽ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ചിത്രത്തിൽ മുൻപ് സാമന്തയുടെ ഐറ്റം സോംഗ് നേതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം സോങ് ആണ് ഇത്.