National

പരിശോധനയ്ക്ക് ബാഗ് നല്‍കിയില്ല; യുവാവിന് നേരെ വെടിയുതിര്‍ത്ത് പൊലീസ്

പരിശോധനക്കിടെ യുവാവിന്റെ കാലിലേക്ക് വെടിയുതിര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് സംഭവം. പരിശോധനക്കിടെ മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലിലേക്കാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

- Advertisement -

ബല്‍വീന്ദര്‍ സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്. മൊഹാലിയിലെ ഹബേത്പുര്‍ ഗ്രാമത്തിലാണ് വെടിവയ്പ്പുണ്ടായത്. ചെക്പോസ്റ്റില്‍ ഒരു യുവതിയുടെ ബാഗ് പരിശോധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

ബാഗ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ പൊലീസിനോട് കയര്‍ത്തു. ശേഷം പൊലീസിനെ അക്രമിക്കാന്‍ നടന്നടുക്കുന്നതിനിടെയാണ് ബല്‍വീന്ദര്‍ സിങ് വെടിയുതിര്‍ത്തത്. ഹിതേഷ് എന്ന യുവാവിനാണ് വെടിയേറ്റത്. ഹിതേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചണ്ഡീഗഡിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബല്‍വീന്ദര്‍ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു.

Rathi VK

Recent Posts

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

46 mins ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

2 hours ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

2 hours ago

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

2 hours ago

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

3 hours ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

3 hours ago