പരിശോധനക്കിടെ യുവാവിന്റെ കാലിലേക്ക് വെടിയുതിര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് സംഭവം. പരിശോധനക്കിടെ മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലിലേക്കാണ് പൊലീസ് ഉദ്യോഗസ്ഥന് വെടിയുതിര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബല്‍വീന്ദര്‍ സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്. മൊഹാലിയിലെ ഹബേത്പുര്‍ ഗ്രാമത്തിലാണ് വെടിവയ്പ്പുണ്ടായത്. ചെക്പോസ്റ്റില്‍ ഒരു യുവതിയുടെ ബാഗ് പരിശോധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
डेराबस्सी में पंजाब पुलिस ने एक महिला के साथ हाथापाई की और जब उसके पति ने उसका विरोध किया तो उसको गोली मार दी। @ArvindKejriwal के सत्ता में आने के बाद पंजाब पुलिस ने पंजाब नागरिकों को इंसान समझना बंद कर दिया है।इतने पुलिस वाले चाहते तो एक आदमी को पकड़ सकते थे लेकिन गोली मार दी गई pic.twitter.com/8phXweYhel
— Tajinder Pal Singh Bagga (@TajinderBagga) June 27, 2022
ബാഗ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി നല്കാന് വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ പൊലീസിനോട് കയര്‍ത്തു. ശേഷം പൊലീസിനെ അക്രമിക്കാന്‍ നടന്നടുക്കുന്നതിനിടെയാണ് ബല്‍വീന്ദര്‍ സിങ് വെടിയുതിര്‍ത്തത്. ഹിതേഷ് എന്ന യുവാവിനാണ് വെടിയേറ്റത്. ഹിതേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചണ്ഡീഗഡിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബല്‍വീന്ദര്‍ സിംഗിനെ സസ്പെന്‍ഡ് ചെയ്തു.