1993ലാണ് മിഥുനം എന്ന ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഉർവശി ആയിരുന്നു ചിത്രത്തിൽ നായിക. മലയാളി കുടുംബപ്രേക്ഷകർ കൊണ്ടാടിയ ഒരു ചിത്രമായിരുന്നു ഇത്. അക്കാലത്തെ സൂപ്പർഹിറ്റ് ചിത്രം. ഈ ചിത്രത്തിന് ശേഷം ഉർവ്വശിയും പ്രിയദർശനും ഇതുവരെ ഒരുമിചിട്ടില്ല.
ഇപ്പോഴിതാ പുതിയൊരു ചിത്രത്തിനുവേണ്ടി ഒരുമിക്കുകയാണ് ഇരുവരും ഇപ്പോൾ. നീണ്ട 28 വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഒരു മലയാള സിനിമയ്ക്ക് വേണ്ടിയല്ല ഇവർ ഒരുമിക്കുന്നത്. ഒരു തമിഴ് ചിത്രത്തിലാണ് ഇവർ ഒരുമിക്കുന്നത്. ഈ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
അപ്പത്ത എന്ന ചിത്രത്തിലാണ് ഉർവശി ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഉർവ്വശിയുടെ 700 ആമത്തെ ചിത്രമാണ് ഇത്. ഉർവശിക്കൊപ്പം ഉള്ള ചിത്രം പ്രിയദർശൻ തന്നെയാണ് പങ്കുവെച്ചത്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. പുതിയ ചിത്രത്തിൻ്റെ പ്രത്യേകതകളും അദ്ദേഹം പങ്കുവച്ചു. മിഥുനം എന്ന ചിത്രത്തിനുശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് ഇപ്പോൾ ഈ ഒത്തുചേരൽ. അപ്പത്ത എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഞങ്ങൾ ഒരുമിക്കുന്നു. ഉർവ്വശിയുടെ 700 ആമത്തെ ചിത്രമാണ് ഇത്. അദ്ദേഹം പറഞ്ഞു.