മലയാളത്തിന്റെ യുവ സൂപ്പര്‍ താരനമാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജും ഭാര്യ സുപ്രിയയ്ക്കും ഉള്ളത്പോലെ തന്നെ ആരാധകപിന്തുണയാണ് ഇന്ദ്രജിത്തിനുമുള്ളത്. ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ക്ക് ആരാധക പിന്തുണയും ഏറെയാണ്. ഇപ്പോഴിതാ ചര്‍ച്ചകള്‍ കൊഴുക്കുന്നത് പൂര്‍ണിമയുടെ സംസാര രീതിയെ ചൂണ്ടിക്കാട്ടിയാണ്.
ക്ലബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ പൂര്‍ണിമയുടെ ഇംഗ്ലീഷ് അവതരണത്തിനെ പരിഹസിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹേറ്റേഴ്്സ് എത്തുന്നത്. അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍ വിമര്ശനീതമായി ചൂണ്ടിക്കാട്ടിയാണ് ഹേറ്റേഴ്സ് രംഗത്തെത്തുന്നത്.
പൂര്‍ണിമ ഭര്‍ത്താവ് ഇന്ദ്രജിത്തിനെ കുറിച്ചും ബിസിനസ് കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്ന ശൈലിയാണ് വൈറലായി മാറിയത്. സംഭാഷണത്തില്‍ ഉടനീളം ഇംഗ്ലീഷ് ഭാഷ കയറിവന്നതാണ് ആരാധകരെ വെറുപ്പിച്ചത്. മലയാള ഭാഷ കൃത്യമായി അറിയാമായിട്ടും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകരുടെ ചോദ്യം.
ഇവര്‍ മലയാളിയല്ലെ പിന്നെ എന്തിനാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നത് എന്നാണ് ആക്ഷേപം. ഇത്രയും ജാഡ എന്തിനാണെന്ന് മറ്റു ചിലര്‍ ചോദിക്കുന്നു. പലര്‍ക്കും ഇത്രയും നല്ല വീഡിയോയില്‍ ഇംഗ്ലീഷ് കയറ്റി രസം കളഞ്ഞെന്നാണ് പരാതി. സുപ്രിയയ്ക്ക് ഇല്ലാത്ത ജാഡയാണ് ഇവര്‍ക്കെന്ന് മറ്റ് ചിലര്‍ ആക്ഷേപിക്കുന്നു. താരത്തിന്റെ വീഡിയോയ്ക്ക് താഴെയായി നിരവധി കമന്റുകളും എത്തി.