കനത്ത മഴയില്‍ വനമധ്യത്തില്‍ ഒറ്റപ്പെട്ട മൂന്ന് ഗര്‍ഭിണികളെ രക്ഷപ്പെടുത്തി. വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. ഒരു സ്ത്രീ കാട്ടില്‍വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്കി. വനംവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി ഇവരെ കോളനിയിലേക്ക് മാറ്റി.
പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്. പ്രസവിച്ച സ്ത്രീയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയ്യാറായില്ല. പിന്നീട് ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
അഞ്ചും ആറും മാസം ഗര്‍ഭിണികളായ മറ്റു രണ്ടുപേരുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയില്‍ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്- വനം വകുപ്പ് ഉദ്യോ?ഗസ്ഥര്‍ എന്നിവരെ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.