ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് പ്രീതി സിൻ്റ. നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരും താരത്തിനുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ അമ്മയായ വിവരം അറിയിച്ചിരിക്കുകയാണ് പ്രീതി. ഇരട്ടക്കുട്ടികളുടെ അമ്മയായിരിക്കുകയാണ് താരമിപ്പോൾ. തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം ഇത് വ്യക്തമാക്കുന്നു.
വാടക ഗർഭപാത്രത്തി ലൂടെയാണ് പ്രീതി അമ്മയായിരിക്കുന്നത്. വളരെ നല്ലൊരു വാർത്ത നിങ്ങളുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. താനും തൻറെ ഭർത്താവും ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. തങ്ങളുടെ ഹൃദയം സ്നേഹവും നന്ദിയും കൊണ്ട് കടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഇരട്ട കണ്മണി കളെ സ്വാഗതം ചെയ്യുകയാണ്. ഈ പുതിയ യാത്ര തുടങ്ങുവാൻ തങ്ങൾ ഒരുപാട് ആവേശത്തിലാണ്.
ഡോക്ടർമാർക്കും, നഴ്സുമാർക്കും, വാടകഗർഭപാത്രം തന്നു സഹായിച്ച സ്ത്രീക്കും ഒരുപാട് നന്ദി. എല്ലാവർക്കും ഒരുപാട് സ്നേഹം. താരം കുറിച്ചു. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിന് ഇപ്പോൾ. ഇതിനാൽ തന്നെ ഏതാണ്ട് നാല് ലക്ഷത്തോളം ലൈക്കുകൾ ഇതിന് ലഭിച്ചിട്ടുണ്ട്.
2016 ലാണ് പ്രീതി ജീനിനെ വിവാഹം ചെയ്യുന്നത്. പിന്നീട് ലോസ് ആഞ്ചൽസി ലേക്ക് താമസം മാറുകയും ചെയ്തു. ദിൽ സേ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. ബോക്സ് ഓഫീസിൽ ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം.