ഒത്തിരി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷം ഒരു വലിയ ഇടവേള എടുത്ത നടിയാണ് മീര ജാസ്മിന്. അഭിനയത്തില്‍ നിന്ന് മാറി നിന്നപ്പോഴും മീരയുടെ തിരിച്ചുവരവ് മലയാളികള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല നടി ചെയ്ത കഥാപാത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് ഈ താരം. സത്യന് അന്തിക്കാട് ചിത്രം മകളിലൂടെ ആണ് നടിയുടെ തിരിച്ചുവരവ്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് മീരാജാസ്മിന്. നടി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ താന്‍ അഭിനയിച്ച ഒരു പഴയ ചിത്രത്തിന്റെ പിക്കും, അതിന് നടി അടികുറിപ്പും ആണ് ശ്രദ്ധനേടുന്നത്.
‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്,” സിനിമയിലെ തന്റെ സീനുകള്‍ അടങ്ങുന്ന രണ്ട് ഫോട്ടോകള്‍ കൂടി പങ്കുവെച്ച് മീര കുറിച്ചു.
ഇതില്‍ ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തനയെയും കാണാം. ഫോട്ടോയ്ക്ക് താഴെ ‘ഈ ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളതെന്ന് കീര്‍ത്തന കമന്റിട്ടു. ഇതിന് മറുപടിയായി വളരെ സന്തോഷം എന്ന മറുപടിയും താരം കൊടുത്തു.