Social Media

തമിഴ്നാട്ടിലെ നാഗര്‍കോവില്‍ ചിരിക്കുമ്പോള്‍ നുണക്കുഴി കൊണ്ട് ആകര്‍ഷിക്കുന്ന ഒരു പെണ്‍കുഞ്ഞ് പിറന്നു, മാതാപിതാക്കള്‍ അവള്‍ക്ക് മഞ്ജു എന്ന് പേര് നല്‍കി; വൈറലായി പോസ്റ്റ്

സിനിമാ മേഘലയില്‍ വന്ന് മികച്ച അഭിനയത്രി എന്ന പദവിയില്‍ എത്താന്‍ മഞ്ജുവാര്യറിന് അധിക സമയം വേണ്ടി വന്നില്ല. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ ഓരോ സിനിമയിലൂടെയും ഓരോ പദവി മഞ്ജുവിന് നേരെ ചാര്‍ത്തുമ്പോഴും ആരാധകരും സന്തോഷത്തിലായിരുന്നു. നടിയുടെ വിവാഹ വാര്‍ത്തയും ആരാധകരില്‍ സന്തോഷം തീര്‍ത്തു. എന്നാല്‍ ആ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല. വിവാഹ ജീവിതം നല്ലത് പോലെ മുന്നോട്ട് കൊണ്ടുപോവാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

- Advertisement -

പിന്നീട് നീണ്ടകാലത്തിന് ശേഷമാണ് നടി സിനിമയിലേക്ക് തിരിച്ച് വന്നത്. ആ പഴയ പദവി തിരിച്ച് പിടിക്കാനും നടിക്ക് ഇന്ന് കഴിഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത് മഞ്ജുവിനെക്കുറിച്ച് ആരാധകന്‍ എഴുതിയ കുറിപ്പാണ്. മഞ്ജുവിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ചാണ് കുറിപ്പ്. ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ…


നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ,തമിഴ്നാട്ടിലെ നാഗര്‍കോവില്‍ ഒരു സെപ്തംബര്‍ മാസം ചിരിക്കുമ്പോള്‍ നുണക്കുഴി കൊണ്ട് ആകര്‍ഷിക്കുന്ന ഒരു പെണ്‍കുഞ്ഞ് പിറന്നു. മാതാപിതാക്കള്‍ അവള്‍ക്ക് മഞ്ജു എന്ന പേരും നല്‍കി. കണ്ണൂരുകാരനായിരുന്ന പിതാവിന് അവിടെ ഒരു ഫിനാന്‍സ് കമ്പനിയില്‍ ആയിരുന്നു ജോലി. അമ്മ ഭര്‍ത്താവിന് ഒരു തണലായി മക്കളുടെ കാര്യങ്ങള്‍ നോക്കി കഴിഞ്ഞു. വറുതിയുടെ കാലമായിരുന്നെങ്കിലും ആ അച്ഛന്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും പല ആവശ്യങ്ങളും നിറവേറ്റി കൊണ്ടിരുന്നു ..

മകനെ ഒരു സൈനിക് സ്‌കൂളില്‍ ചേര്‍ത്തു മകള്‍ വലുതായപ്പോള്‍ അവര്‍ സ്വദേശമായ കണ്ണൂരിലേക്ക് തന്നെ തിരിച്ചെത്തി. മഞ്ജുവിനെ ചിന്മയ വിദ്യാലയത്തില്‍ ചേര്‍ത്തു . പിന്നെ ഹയര്‍ സ്റ്റഡീസിന് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എസ് എന്‍ കോളേജ് കണ്ണൂര്‍.. പഠനം ഒരു വഴിക്ക് നടക്കുമ്പോള്‍ മറുവശത് കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയായി മഞ്ജു അറിയപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ..സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കണ്ണൂര്‍ ജില്ലയുടെ മുന്നേറ്റങ്ങള്‍ക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അത് മഞ്ജു എന്നായിരുന്നു .

അവള്‍ക്ക് വയസ്സ് പതിനേഴ്. ആദ്യത്തെ മലയാള ചിത്രം സാക്ഷ്യം. അടുത്ത വര്‍ഷം സല്ലാപം, തൂവല്‍ക്കൊട്ടാരം എന്നീ പടങ്ങള്‍ കൂടി ഇറങ്ങിയപ്പോള്‍ നായകന്റെ ഷോ ഓഫ് മാത്രമല്ല സിനിമ എന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു . സംസ്ഥാന അവാര്‍ഡുകള്‍ തൊട്ട് നാഷണല്‍ അവാര്‍ഡുകള്‍ വരെ മഞ്ജുവിന്റെ വൈഭവത്തിനു സമ്മാനമായി കിട്ടി .

എന്നാല്‍ 1998 ല്‍ എല്ലാ ചിലങ്കകളും നിശബ്ദമായി. ബിഗ് സ്‌ക്രീനില്‍ ഓടി നടന്ന് സന്തോഷിപ്പിച്ചിരുന്ന അവള്‍ ഇനിയുണ്ടാകില്ല ഇവിടെ എന്നറിഞ്ഞു.

പകരം ആരൊക്കെയോ വന്നു എന്തൊക്കെയോ കോപ്രായങ്ങള്‍ കാട്ടി. എങ്കിലും മഞ്ജു ഒഴിച്ചിട്ട ആ ഹൃദയ ഭാഗം കാലിയായി തന്നെ കിടന്നു. പതിനാറ് ആണ്ടുകള്‍ കഴിഞ്ഞു. ആരൊക്കെയോ പറഞ്ഞറിഞ്ഞു. മഞ്ജു വീണ്ടും… പഴയ ചിരിയുണ്ടാകുമോ,തിളക്കം കാണുമോ, ഇനിയും ഒരങ്കത്തിനുള്ള വകയുണ്ടാകുമോ എന്നൊക്കെ. ശങ്കിച്ച് മഞ്ജുവിനെ കാത്തിരുന്നു .പതിനാറ് കൊല്ലത്തെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും എല്ലാ ഉള്‍ക്കിടിലങ്ങളെയും തട്ടിത്തെറിപ്പിച്ചു മഞ്ജു സ്‌ക്രീനിലും പുറത്തും ഇലഞ്ഞിത്തറ മേളം നടത്തുന്നത് കാണുമ്പോള്‍ ശരാശരി സിനിമ പ്രേമി വേറെ ആരെ ഇതില്‍ക്കൂടുതല്‍ ഇഷ്ടപ്പെടാന്‍ .

 

 

Anusha

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

7 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

7 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

8 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

8 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

8 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

8 hours ago