Celebrity news

അമ്മയ്ക്കും തനിക്കോ തങ്ങളുടെ വീട്ടിലോ ഇത്തരം ചോദ്യങ്ങൾ കാരണം പ്രശ്നമില്ല.മറുപടി കൊടുത്ത് പൂർണിമ

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് പൂർണിമ ഇന്ദ്രജിത്തിനോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.2002 ലാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനൊപ്പം ഒരു സീരിയലിൽ പൂർണിമ അഭിനയിച്ചിരുന്നു.സെറ്റിൽ വെച്ച് ഇന്ദ്രജിത്തുമായി പൂർണിമ അടുത്തു. പ്രണയ കാലലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് പൂർണിമയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അന്നത്തെ കാലഘട്ട‌ത്തിൽ എനിക്ക് സംസാരിക്കാൻ പറ്റുന്ന, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എനിക്ക് വൈബ് ചെയ്യാൻ പറ്റുന്ന സമപ്രായക്കാരൻ അദ്ദേഹമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്ന്,അന്ന് എറണാകുളം വിട്ട് തിരുവനന്തപുരം കുറേ നാൾ നിൽക്കുന്നതിന്റെ ഹോം സിക്ക്നെസ് അന്നുണ്ട്. ഷോട്ട് കഴിഞ്ഞാൽ ബുക്ക് വായിക്കും. ഇന്ദ്രൻ നാ​ഗർകോവിലിലാണ് ആ സമയത്ത് പഠിച്ച് കൊണ്ടിരുന്നത്. ഇന്ദ്രൻ അമ്മയെ ലൊക്കേഷനിൽ കൊണ്ട് വിടാൻ വരും. ലോങ് വീക്കെൻഡ്സിൽ സെറ്റിൽ വരും. ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു. ഒരേ ടേസ്റ്റാണ്. പറയുന്ന കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ പറ്റി. ആ ദിവസം ഇന്ന് വരെ നോക്കിയാൽ 25 വർഷമായി.

- Advertisement -

25 വർഷം നിലനിർത്താൻ പറ്റിയെന്നതാണ് ഞാൻ മനസിലാക്കുന്ന കാര്യം. വ്യക്തികളെന്ന നിലയിൽ നമ്മളും മാറും. ഇരുപതുകളിലെ നമ്മളല്ല മുപ്പതുകളിൽ. അത് കീപ്പ് ചെയ്ത് പോകാൻ പറ്റണം. നമ്മളുടെ മാറ്റങ്ങളോടൊപ്പം തന്നെ നമ്മുടെ ബന്ധങ്ങളും ചുറ്റുമുള്ള ആളുകളെയും മാനേജ് ചെയ്യാൻ പറ്റുന്നതിലാണ് കാര്യമെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.മല്ലിക സുകുമാരനെക്കുറിച്ചും പൂർണിമ സംസാരിച്ചു. അമ്മയുടെ പ്രായത്തിൽ ഇത്രയും റെലവന്റ് ആയി നിൽക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇന്നത്തെ ജനതയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സംസാരിക്കുകയും അവർക്ക് മനസിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മ അതിൽ മിടുക്കിയാണ്.ഏത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക. എന്താണ് നിങ്ങൾക്ക് വേണ്ട ഉത്തരം എന്നാണ് പൂർണിമ തിരിച്ച് ചോദിച്ചത്. എനിക്കൊരു പേഴ്സണൽ റൂളുണ്ട്. കഥ ഇതുവരെ എന്ന ഷോ ചെയ്തപ്പോഴാണെങ്കിലും അവരെ മുന്നിലിരിക്കുന്നതിന് മുമ്പ് കുറേ അവരെക്കുറിച്ച് പഠിച്ചിട്ടാണ് മുമ്പിലിരിക്കുന്നത്. മുമ്പിലിരിക്കുന്ന വ്യക്തിക്ക് മനസിലോർത്ത് വെക്കാൻ പറ്റുന്ന, അദ്ദേഹത്തിന് സന്തോഷം കൊടുക്കാൻ പറ്റുന്ന കുറച്ച് നിമിഷങ്ങൾ കൊടുക്കണമെന്നേ ആലോചിക്കാറുള്ളൂ.

മറ്റൊന്ന്,ഒരിക്കലും മുമ്പിലിരിക്കുന്ന വ്യക്തിയോട് ബഹുമാനമില്ലാതെ, അവർക്ക് അൺ കംഫർട്ടബിളായി ചോദ്യങ്ങൾ ചോദിക്കരുതെന്ന് എന്റെ റൂൾ ബുക്കിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാൻ അധികം ഇന്റർവ്യൂ ചെയ്യാത്തത്. ആരെയും കുറ്റം പറയുകയല്ല. കംഫർട്ട് ലെവൽ പ്രധാനമാണല്ലോ. അതേസമയം ഇപ്പോൾ അഭിമുഖങ്ങളിലുള്ള മാറ്റങ്ങൾ‌ മനസിലാക്കുന്നെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.

Anusha

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

2 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

2 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

2 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

3 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

3 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

3 hours ago