മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഇന്ദ്രജിത്ത്. സ്വതസിദ്ധമായ, വ്യത്യസ്തതയാർന്ന ഒരു അഭിനയശൈലി കൈമുതലുള്ള ചുരുക്കം ചില മലയാള നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. നിരവധി ആരാധകർ ഇന്ദ്രജിത്തിന് ഉണ്ട്. പ്രശസ്ത അവതാരകയും, നടിയും, ഫാഷൻ ഡിസൈനറും ഒക്കെയായ പൂർണിമയാണ് ഇന്ദ്രജിത്തിൻ്റെ പത്നി. രണ്ടു മക്കളാണ് താരദമ്പതികൾക്ക് ഉള്ളത്.
പ്രാർത്ഥന, നക്ഷത്ര എന്നാണ് മക്കളുടെ പേര്. ഇപ്പോഴിതാ ദമ്പതികൾ അവധിക്കാലം ആഘോഷിക്കുകയാണ്. അവധിക്കാല ആഘോഷത്തിന് ഇവർ തിരഞ്ഞെടുത്തത് ഗോവയാണ്. പൂർണിമയുടെ ഇഷ്ടം സ്ഥലങ്ങളിലൊന്നാണ് ഗോവ. ഇടയ്ക്കിടെ താരവും കുടുംബവും ഇവിടെ പോവാറുണ്ട്. ഇത്തവണ ദമ്പതികൾ ഒറ്റയ്ക്കാണ് എന്ന് തോന്നുന്നു.
View this post on Instagram
പല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ കൂട്ടി ഇണക്കിയ ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. ഇവരുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ആണ് കൂടുതലും. എന്തായാലും ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം താരം ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതിമാരാണ് ഇവർ.
ഇന്ദ്രജിത്ത് അഭിനയിക്കുന്ന പല ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പത്താം വളവ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയത്. ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പോലീസുകാരൻ്റെ വേഷത്തിലാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്.