Film News

പൊന്നിയിൻ സെൽവൻ 2 ; റിലീസ് ഡേറ്റ് എത്തി, ആഘോഷമാക്കി സിനിമ പ്രേമികൾ

മണി രത്നത്തിന്റെ സംവിധാനത്തിൽ എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വമ്പൻ വിജയം നേടിയിരുന്നു.

- Advertisement -

500 കോടി ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രം പറഞ്ഞത്, പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ്.

ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.

രണ്ട് ഭാഗങ്ങളിൽ ആയി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം 9 മാസങ്ങൾക്ക് ശേഷം തിയേറ്ററിൽ എത്തും എന്നാണ് സംവിധായകൻ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അപ്ഡേഷൻ എത്തിയിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വർഷം തിയേറ്ററിൽ എത്തും.

28 ഏപ്രിൽ 2023 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാൻ അധികം നാൾ കാത്തിരിക്കേണ്ട എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികൾ.

Abin Sunny

Recent Posts

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 mins ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

16 mins ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

1 hour ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

2 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

3 hours ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

4 hours ago