Film News

മണിയുടെ അവസാന കാലത്ത് സംഭവിച്ചത് അതായിരുന്നു, അത് മണിയുടെ ജീവിതത്തെ ബാധിച്ചത് വേണമെങ്കിൽ നമുക്ക് ചിന്തിക്കാം – മണിയുടെ ജീവിതത്തിലെ അറിയാത്ത സംഭവങ്ങൾ വെളിപ്പെടുത്തി സംവിധായകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ മണി. 2016 മാർച്ച് മാസത്തിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ അപ്രതീക്ഷിതമായ മരണം. കരൾ സംബന്ധമായ രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ ജീവിതരീതിയെക്കുറിച്ചും ഇദ്ദേഹത്തിൻറെ സുഹൃത്ത് ബന്ധങ്ങളെക്കുറിച്ചും ധാരാളം വിവാദങ്ങൾ അന്നുതന്നെ ഉയർന്നിരുന്നു. സുഹൃത്തുക്കൾക്ക് ഇദ്ദേഹത്തിൻറെ മരണത്തിൽ പങ്കുണ്ടായിരുന്നു എന്ന തരത്തിൽ ആയിരുന്നു വിമർശനങ്ങൾ. എന്നാൽ പിന്നീട് ഇതെല്ലാം വെറും അബ്യൂഹങ്ങൾ ആണെന്ന് തെളിയുകയായിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.

- Advertisement -

“മണി സെറ്റിൽ വന്നു കഴിഞ്ഞാൽ പെട്ടെന്ന് ഷൂട്ടിംഗ് നടക്കും. മണി എന്തും ചെയ്യും. ഫൈറ്റ് ആയാലും ചാട്ടം ആയാലും ഓട്ടം ആയാലും. വരുമ്പോൾ ഒരു ടീമിനെ ആയിട്ടാണ് വരുക. ഒരു ഫ്രണ്ട് ഉണ്ടാവും. ഒരാൾ കുറി തൊട്ടാൽ എല്ലാവരും കുറി തൊടും. മാഫിയ സംഘങ്ങൾ വരുന്നതുപോലെയാണ് ഇവർ സിനിമ സെറ്റിലേക്ക് വരിക. എല്ലാവരും വളരെ പാവങ്ങളാണ്. ഒരുപാട് അലങ്കാരങ്ങൾ ഒക്കെയായിട്ടാണ് സെറ്റിലേക്ക് വരിക. എല്ലാവരും കൃത്യസമയത്ത് വരും” – സംവിധായകൻ പറയുന്നു.

“എല്ലാവരും ഒരു റൂമിൽ ഒരുമിച്ചാണ് കിടക്കുക. സൗഹൃദങ്ങൾക്ക് ആവശ്യത്തിലധികം വില നൽകിയ ആളാണ് കലാഭവൻ മണി. നിർമാതാക്കളിൽ നിന്നും അധികം പണം ചിലവാക്കിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എല്ലാം അദ്ദേഹം തന്നെ സ്വയം ചെലവഴിക്കും. അമിതമായ സൗഹൃദം ആണ് അദ്ദേഹത്തിൻറെ ജീവിതത്തെ ബാധിച്ചത് എന്ന് നമുക്ക് വേണമെങ്കിൽ ചിന്തിക്കാം. സൗഹൃദം കൂടിക്കഴിഞ്ഞാൽ പിന്നെ അവരെ സന്തോഷിപ്പിക്കാൻ നമ്മൾ പല കാര്യങ്ങളും ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില കുഴപ്പങ്ങൾ ആണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടായത്” – മണികണ്ഠൻ പറയുന്നു.

“അദ്ദേഹം നല്ല ഒരു ആർട്ടിസ്റ്റ് ആണ്. എന്നാൽ അത് പലരും തിരിച്ചറിഞ്ഞത് അദ്ദേഹത്തിൻറെ മരണത്തിനു ശേഷമാണ്. സംവിധായകരുടെ മുന്നിൽ അദ്ദേഹം ആർട്ടിസ്റ്റ് ആണ്. സ്റ്റേജിൽ അദ്ദേഹം ഒരു പാട്ടുകാരനായി മാറും. മറ്റൊരാളുടെ മുന്നിൽ ചിലപ്പോൾ ഫൈറ്റർ ആയി മാറും. ഒരാളെയും സഹായിക്കാൻ അദ്ദേഹത്തിന് മടി ഇല്ലായിരുന്നു. അദ്ദേഹത്തിൻറെ മരണവാർത്ത ടിവിയിൽ കാണിച്ചപ്പോൾ എന്റെ ഭാര്യ കരയുകയായിരുന്നു. അദ്ദേഹത്തിൻറെ മരണം കേരള സമൂഹത്തിന് ഒരു വലിയ നഷ്ടം തന്നെയാണ്. മണി ചെയ്തതിന്റെ എത്രയോ ഇരട്ടി നമുക്ക് കിട്ടാനുള്ളതായിരുന്നു” – സംവിധായകൻ കൂട്ടിച്ചേർത്തു.

Athul

Recent Posts

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

56 mins ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

1 hour ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

13 hours ago