യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് പൊലീസ് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
രാവിലെ ഒമ്പത് മണിക്ക് തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് വിജയ് ബാബുവിനെ കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു പീഡിപ്പിച്ചെന്ന് നടി പരാതിപ്പെട്ടിരുന്നു.
നടിയുടെ പരാതിയില്‍ പറഞ്ഞ പനമ്പള്ളി നഗറിലെ ഫ്ളാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് ഇന്നലെയും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതടക്കം വിവിധ ഫ്ളാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് നടി പറഞ്ഞിരിക്കുന്നത്. പീഡനം നടന്നുവെന്ന് നടി മൊഴി നല്‍കിയിട്ടുള്ള ബാക്കി ഫ്ളാറ്റുകളിലും ഹോട്ടലുകളിലും വിജയ് ബാബുവിനെ കൊണ്ടുപോയി തെളിവെടുക്കാനുമാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.