featured

വയനാട്ടിലെ ഓഫിസ് ആക്രമണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ഉദയ്പൂര്‍ കൊലപാതകത്തെക്കുറിച്ചുള്ളതെന്ന വ്യാജവാര്‍ത്ത; മാപ്പ് പറഞ്ഞ് സീ ന്യൂസ്

കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വയനാട്ടിലെ ഓഫിസ് ആക്രമണത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ഉദയ്പൂര്‍ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന പ്രചരിപ്പിച്ചതിന് കേസ്. ബി.ജെ.പി ദേശീയ വക്താവും എംപിയുമായ രാജ്യവര്‍ധന്‍ റാത്തോഡിനും സീ ന്യൂസ് വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്ജനുമെതിരെയാണ് കേസ്.

- Advertisement -

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാം സിങ് ബാന്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 504 (മനഃപൂര്‍വം അപമാനിക്കല്‍), 505 (ഭീഷണിപ്പെടുത്തല്‍), 153 എ (മതം, വംശം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് പ്രകോപനം സൃഷ്ടിക്കല്‍), 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ജയ്പൂരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വയനാട്ടിലെ തന്റെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ കുറിച്ച് ‘കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല’ എന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശം ഉദയ്പൂരില്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന ടെലിവിഷന്‍ പരിപാടിക്കിടെ കാണിച്ചു എന്നാണ് പരാതി. രാജ്യവര്‍ധന്‍ റാത്തോഡ്, വിരമിച്ച മേജര്‍ സുരേന്ദ്ര പൂനിയ തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയാണ് സീ ന്യൂസ് ഇത് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

പരാതിക്ക് പിന്നാലെ സീ ന്യൂസ് ക്ഷമാപണം നടത്തി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഉദയ്പൂര്‍ സംഭവവുമായി ബന്ധിപ്പെടുത്തി തെറ്റായ സന്ദര്‍ഭത്തിലാണ് കാണിച്ചതെന്നും അത് മാനുഷികമായ പിഴവാണെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മാപ്പ് പറയുന്നതായും സീ ന്യൂസ് പറഞ്ഞു.

Rathi VK

Recent Posts

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

7 mins ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

19 mins ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

34 mins ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

48 mins ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

1 hour ago

പ്രഭുദേവ ചതിച്ചു, ആയിരക്കണക്കിന് പിഞ്ചുകുട്ടികൾ പൊരി വെയിലത്ത് നരകിച്ചു, ഒടുവിൽ ക്ഷമാപണം നടത്തി താരം തടിയൂരി, നിലയ്ക്കാത്ത ചീത്തവിളികളുമായി കുട്ടികളുടെ രക്ഷിതാക്കൾ, സംഭവം ഇങ്ങനെ

ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞദിവസം ചെന്നൈയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരു നൃത്ത പരിപാടി ആയിരുന്നു സംഘടിപ്പിച്ചിരുന്നത്.…

2 hours ago