National

ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം; രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കേസ്

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്. ദ്രൗപതി മുര്‍മുവിനെ അപമാനിക്കുന്ന രീതിയില്‍ ജൂണ്‍ 22 ന് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് കോല്‍വാലിയിലെ മനോജ് സിന്‍ഹയാണ് വര്‍മയ്‌ക്കെതിരെ ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

- Advertisement -

‘ദ്രപൗദിയാണ് രാഷ്ട്രപതിയെങ്കില്‍ ആരാണ് പാണ്ഡവര്‍? അതിലും പ്രധാനമായി, ആരാണ് കൗരവര്‍?.”എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ബി.ജെ.പി നേതാക്കളായ ഗുഡൂര്‍ റെഡ്ഡിയും ടി നന്ദേശ്വര്‍ ഗൗറും രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ട്വീറ്റ് വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി രാംഗോപാല്‍ വര്‍മയും രംഗത്തെത്തി. തമാശ രീതിയിലാണ് പരാമര്‍ശം നടത്തിയതെന്നും മറ്റൊരു തരത്തിലും ഉദ്ദേശിച്ചിട്ടില്ല എന്നുമായിരുന്നു രാം ഗോപാല്‍ വര്‍മ പറഞ്ഞത്. മഹാഭാരതത്തിലെ ദ്രൗപദി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. പക്ഷേ ഈ പേര് വളരെ അപൂര്‍വമായതിനാല്‍ അവരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ താന്‍ ഓര്‍ത്തു. അതാണ് താന്‍ ഉദ്ദേശിച്ചതെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കിയിരുന്നു.

Rathi VK

Recent Posts

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

29 mins ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

12 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

12 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

12 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

13 hours ago