തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീകാത്മക അകമ്പടി യാത്ര നടത്തിയ ആള്‍ക്കെതിരെ കേസ്. കാസര്‍ഗോഡ് ആണ് സംഭവം. ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് കേസ്. ബേക്കല്‍ പൊലീസിന്റേതാണ് നടപടി.
വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടക്കുന്ന വിഡിയോ പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രതികരിച്ചു. കുട്ടികളെ തെരുവുപട്ടികള്‍ ആക്രമിക്കാതിരിക്കാന്‍ അദ്ദേഹം ഗണ്ണുമായി പോയതായിരിക്കുമെന്നും എന്നാല്‍ തോക്കെടുത്താല്‍ പൊലീസിന് കേസെടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുത്തതായി സംഭവത്തെ വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ പൊലീസിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും എംഎല്‍എ അറിയിച്ചു.