Kerala News

സജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ലഹരിമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കം; നടന്നത് അരുംകൊലയെന്ന് പൊലീസ്

കാക്കനാട്ടെ ഫ്‌ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ടത് ലഹരിമരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണനും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളാണ്. പിടിയിലാകുമ്പോള്‍ അര്‍ഷാദിന്റെ കൈവശം മയക്കുമരുന്നുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അര്‍ഷാദ് കൊണ്ടോട്ടിയിലെ ജ്വല്ലറി മോഷണക്കേസ് പ്രതിയാണ്. അര്‍ഷാദിന്റെ സഹായി അശ്വന്തും പൊലീസ് പിടിയിലായിട്ടുണ്ട്.

- Advertisement -

മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പതിനാറാം നിലയില്‍ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്ത് തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടന്നത് ഈ മാസം 12നും 16നും ഇടയിലായിരിക്കാമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ടു ദിവസമായി സജീവിനെ ഫോണില്‍ ലഭിക്കാതായതോടെ ഒപ്പം താമസിച്ചിരുന്ന യുവാക്കളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ തിങ്കളാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയത്.

അര്‍ഷാദിനെ വിളിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന് സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. സംശയം തോന്നിയതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും, പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയുമായിരുന്നു. വിശദമായ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Rathi VK

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

26 mins ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

2 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

3 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

3 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

3 hours ago