നടന് വിക്കി കൗശലിനെതിരായ പരാതിയില്‍ വിശദീകരണവുമായി പൊലീസ്. ചിത്രത്തിനായി ബൈക്കില്‍ ഉപയോഗിച്ച നമ്പര്‍ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരന് അവകാശപ്പെട്ട നാലല്ലെന്നും പൊലീസ് വിശദീകരിച്ചു.
അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജയ് സിംഗ് യാദവ് എന്നയാളാണ് ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിക്കി കൗശല്‍, സാറാ അലി ഖാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു പരാതിക്കാരന് രംഗത്തെത്തിയത്. ഇതിലാണ് പൊലീസിന്റെ വിശദീകരണം. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായതെന്ന് പൊലീസ് പറഞ്ഞു, വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നമ്പര്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്നും പൊലീസ് വ്യക്തമാക്കി.
വിക്കി കൗശലും സാറാ അലി ഖാനും ബൈക്കില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഈ രംഗം ഇന്‍ഡോറില്‍വച്ച് തന്നെയാണ് ചിത്രീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ആരോ പകര്‍ത്തിയ ചിത്രമാണ് വൈറലായത്.