National

പെട്രോളിനും ഡീസലിനും ശരിക്കും എത്രയാണ് വില എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും, ബാക്കിയെല്ലാം നികുതിയിനത്തിൽ കേന്ദ്രവും സംസ്ഥാനവും വിഴുങ്ങുന്നു

പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ. പല പല കാരണങ്ങൾ ആണ് കേന്ദ്രസർക്കാർ ഇതിനു പറഞ്ഞു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ വില കൂടിയത് കൊണ്ടാണ് ഇന്ത്യയിലും കൂട്ടേണ്ടി വന്നത് എന്നാണ് അവരുടെ സ്ഥിരം ന്യായീകരണം. എന്നാൽ കഴിഞ്ഞ സർക്കാർ ഭരിക്കുന്ന കാലത്ത് ഇവർ ഇങ്ങനെ ആയിരുന്നില്ല പറഞ്ഞത്.

- Advertisement -

കഴിഞ്ഞ സർക്കാർ ഭരിക്കുന്ന കാലത്ത് ഇതിലും കൂടിയ വിലയിൽ ആയിരുന്നു ക്രൂഡോയിൽ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ആയിരുന്നു അന്ന് പെട്രോളും ഡീസലും വിറ്റത്. അന്ന് ഇന്ധന വിലക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച പാർട്ടിയാണ് ഇന്ന് ഭരിക്കുന്നത്. എന്നാൽ അവർ ഇപ്പോൾ ഇന്ധന വില വർദ്ധനവിനെ ഓടിനടന്ന് ന്യായീകരിക്കുകയാണ്. എന്നാൽ സത്യത്തിൽ എത്രയാണ് പെട്രോളിനും ഡീസലിനും വില? എങ്ങനെയാണ് നമ്മൾ കൊടുക്കുന്ന ഇത്രയും ഭീമമായ തുക വിനിയോഗിക്കപ്പെടുന്നത്? നമുക്ക് പരിശോധിക്കാം.

29.78 ആണ് സത്യത്തിൽ പെട്രോളിന് നൽകപ്പെടുന്ന വില. ഈ വിലയ്ക്ക് ആണ് നമ്മുടെ രാജ്യം പുറത്തുനിന്നും ഇന്ധനം പെട്രോൾ വാങ്ങുന്നത്. 32.98 ആണ് കേന്ദ്രം നികുതി ഇനത്തിൽ വാങ്ങുന്നത്. മറ്റ് എക്സൈസ് ഡ്യൂട്ടികൾ കൂടിച്ചേരുമ്പോൾ 62.96 രൂപയാകും വില. ഇതിനു പുറമേ 18.94 രൂപ സംസ്ഥാന സർക്കാർ നികുതിയിനത്തിൽ വാങ്ങുന്നു. അങ്ങനെയാണ് നമ്മൾ 84 രൂപയ്ക്ക് ഇന്ന് പെട്രോൾ അടിക്കുന്നത്.

ഡീസലിൻ്റെ അടിസ്ഥാന വില 30.95 രൂപയാണ്. എന്നാൽ ഇതിൽ നികുതിയും കമ്മീഷനും മറ്റ് ഡ്യൂട്ടികളും ചേരുമ്പോൾ അത് 80.67 രൂപയായി മാറും. അതായത് ഏകദേശം ഒന്നര ഇരട്ടി വിലയ്ക്കാണ് നമ്മൾ ഡീസൽ വാങ്ങുന്നത്. വളരെ കോംപ്ലക്സ് ആയിട്ടുള്ള നികുതി സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്. ഇത് ഒഴിവാക്കുന്നതിനു വേണ്ടി ആയിരുന്നു ജി എസ് ടി അവതരിപ്പിച്ചത്. എന്നാൽ പെട്രോൾ ഡീസൽ മേഖലയിൽ അത് ഇപ്പോഴും നടപ്പാക്കിയിട്ടില്ല.

Athul

Recent Posts

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

6 hours ago

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

7 hours ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

9 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

10 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

11 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

12 hours ago