Social Media

മാമാങ്കം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പ്രാചി തെഹ്ലാന്റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറച്ചില്‍, സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി പ്രാചി തെഹ്ലാന്റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം വിളിച്ച് പറഞ്ഞ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാചി ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഡല്‍ഹി രോഹിണിയില്‍ പ്രാചിയുടെ കാറിനെ പിന്തുടര്‍ന്ന് നാലംഗ സംഘം എത്തുകയായിരുന്നു.

- Advertisement -

കാര്‍ പിന്തുടര്‍ന്ന സംഘം വണ്ടി വീടിന് മുന്നില്‍ എത്തിയതോടെ നാലുപേര്‍ വന്ന് നടിയെ അസഭ്യം പറയുകയായിരുന്നു. തന്നെ അപമാനിച്ചതില്‍ പ്രാചി പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് നാലുപേരും നന്നായി മദ്യപിച്ചിരുന്നതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് വരുന്നത്. മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി സീരിയല്‍ രംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്. മലയാളത്തില്‍ ഒരു സിനിമയിലെ മുഖം കാണിച്ചുള്ളുവെങ്കിലും മികച്ച പ്രതികരണമാണ് ഉണ്ടായത്. ഒപ്പം മലയാളത്തിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. 2 പഞ്ചാബി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ ഇന്ത്യന്‍ നെറ്റ്ബോള്‍, ബാസ്‌കറ്റ്ബോള്‍ താരവും കൂടിയാണ് പ്രാചി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഇന്ത്യ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായി എത്തിയത് പ്രാചി ആയിരുന്നു

 

 

 

Anusha

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

13 mins ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

2 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

13 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

13 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

13 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

14 hours ago