Social Media

നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു: ലേബർ റൂമിൽ നിന്നുള്ള കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ച് പേർളി

കഴിഞ്ഞ ദിവസമാണ് നടിയും അവതരികയുമായ പേർളി മാണി വീണ്ടും അമ്മയായത്.

- Advertisement -

പെൺകുഞ്ഞാണ് പേർളിക്കും ശ്രീനീഷിനും ഉണ്ടായത്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കൺമണിയെ ആരാധകർക്ക് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് സിനിമ താരം പേളി മാണി.

ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത ഫോട്ടോയ്ക്ക് ഒപ്പം ഹൃദ്യമായ കുറിപ്പും പേളി പങ്കുവച്ചു. കുഞ്ഞിന്റെ മൃദുവായ ചർമ്മയും ഹൃദയമിടിപ്പും തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നാണെന്ന് പേളി കുറിക്കുന്നു.

‘നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ഇതാദ്യമായാണ് ഞാനവളെ എടുക്കുന്നത്.

അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും ഓർമ്മിക്കപ്പെടും…

ആനന്ദ കണ്ണീർ പൊഴിയുകയാണ്, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്. നിങ്ങൾ എല്ലാവരും സ്നേഹ പ്രാർത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുകയാണ്. എല്ലാവർക്കും ഒരുപാട് നന്ദി’, എന്നാണ് പേളി മാണി കുറിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങൾക്ക് ആശംസയുമായി രം​ഗത്തെത്തിയത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് തങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് അറിയിച്ചത്. പെൺകുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് പറഞ്ഞിരുന്നു.

അതേസമയം 2019ൽ ആയിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ബി​ഗ് ബോസ് മലയാളത്തിലൂടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. 2021 മെയ് 21ന് ഇവർക്ക് ആദ്യ കുഞ്ഞും ജനിച്ചിരുന്നു.

Abin Sunny

Recent Posts

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

10 mins ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

1 hour ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

2 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

3 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

17 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

18 hours ago